കല്‍പ്പറ്റ: കോണ്‍ഗ്രസിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എസ്. അജിതാ ബീഗത്തിന് സ്ഥാന ചലനം. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പാളായാണ് അജിതാബീഗത്തെ നിയമിച്ചിരിക്കുന്നത്. പാലക്കാട് സ്വദേശി പുഷ്ക്കരനാണ് പുതിയ വയനാട് ജില്ലാ പോലീസ് മേധാവി. ഭരണകക്ഷിയുടെ ഇംഗിതത്തിന് വഴങ്ങാത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് നിരന്തരം ആഭ്യന്തര വകുപ്പ് മന്ത്രിയില്‍ സമ്മര്‍ദം ചെലുത്തിയാണ് അജിതാബീഗത്തെ സ്ഥലം മാറ്റിച്ചത്. ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ ജനങ്ങള്‍ക്കിടയിലും പോലീസുകാര്‍ക്കിടയിലും പേരെടുക്കാന്‍ കഴിഞ്ഞ അജിതാബീഗത്തെ വയനാട്ടില്‍ നിന്നു തുരത്താന്‍ ജില്ലയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളൊന്നാകെ ശ്രമം നടത്തി വരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: