കല്‍പ്പറ്റ: എസ്.എന്‍.ഡി.പി. മീനങ്ങാടി ശാഖ യോഗത്തിന്റെയും കല്പറ്റ യൂണിറ്റിന്റെയും വിവിധ പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ശ്രീ നാരയണ ഗുരു ദേവന്റെ 161 ാം മത് ജയന്തി ആഘോഷം വിപുലമായ പരിപാടികളോടെ നടത്തി. 161 വാഹനങ്ങളുടെയും താലപ്പൊലി,വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയും നടത്തിയ ചതയദിന ഘോഷയാത്ര കല്പറ്റ യൂണിയന് സെക്രട്ടറി എം മോഹനന് ഫഌഗ് ഓഫ് ചെയ്തു.ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ഡോവ് മെന്റ് വിതരണം, ദൈവ ദശകം പ്രാര്‍ത്ഥന ഗാനാലപാന മത്സരം , അന്നദാനം, പൊതു സമ്മേളനം എന്നിവയും വിശേഷാല്‍ പരിപാടികളും നടത്തി. ഗുരു വര്‍ഷം പൊതു സമ്മേളനം കല്പറ്റ യൂണിയന് സെക്രട്ടറി എം മോഹനന് ഉദ്ഘാടനം ചെയ്തു.സുരേഷ് പരപ്പനാല്‍ അധ്യക്ഷത വഹിച്ചു. യൂണിയന് പ്രസിഡണ്ട് കെ.ആര് കൃഷ്ണന് ചതയദിന സന്ദേശം നല്കി. രവി കാഞ്ഞിരം കുന്നേല്‍, ദീപ തങ്കപ്പന്,നളിനി കൊച്ചു വട്ടപ്പാറയില്‍, ബിജു വടക്കേയില്‍ , സജീഷ് ,രാജീവ് വാഴങ്ങാട്ടില്‍ , സാജന് പൊരുന്നിക്കല്‍ എന്നവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: