മാനന്തവാടി:ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ചിത്രരചന, ഭക്തിഗാനാലപനം, പുരാണപ്രശ്നോത്തരി മത്സരങ്ങള്‍ നടത്തി.മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ നടന്ന മത്സരപരിപാടി ബാലഗോകുലം വയനാട്മേഖലാ കാര്യദര്‍ശി വി.കെ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡണ്ട് സി.കെ രാജീവന് അധ്യക്ഷത വഹിച്ചു..കെ.സഹദേവന്, എം.കെ റിനീഷ്, ഷാജി പാറയ്ക്കല്‍,പി.ആര്. മഹേഷ്, സുനില്കുമാര്സെഞ്ചുറി, പ്രസാദ്.എം.കെ എന്നിവര്‍ നേതൃത്വം നല്കി.നമ്പ്രത്ത് ഗോപാലന്, എംകെ കൃഷ്ണന് എന്നിവര്‍ വിയജികള്ക്കുളള സമ്മാനദാനംനിര്‍വ്വഹിച്ചു. ടാനിയകൃഷ്ണകുമാര്, മോഹനന് മാസ്റ്റര്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: