തിരൂര്‍: തിരൂര്‍-ചമ്രവട്ടം റോഡില്‍ രൂപപ്പെട്ടിട്ടുള്ള കുഴികള്‍ വലിയ അപകട ഭീഷണിയാണ്. തിരൂര്‍ മുതല്‍ കുഴികളില്ലാത്ത നല്ല റോഡായതിനാല്‍ വാഹനങ്ങള്‍ക്ക് വേഗത കൂടുതലാണ്. വേഗതയില്‍ വരുന്ന ബൈക്കുകള്‍ പ്രതീക്ഷിക്കാതെയുള്ള വലിയ കുഴികളില്‍ ചാടി നിയന്ത്രണം വിട്ട് അപകടം ഉണ്ടാകുന്നത് പതിവാണ്. ഇത്തരത്തില്‍ ടാങ്കര്‍ ലോറി കയറി പെരുംന്തല്ലൂരില് ഒരു യുവാവ് മരണപ്പെട്ടിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇന്നേ വരെ കുഴികള്‍ നികത്താന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. പെരുംന്തല്ലൂര് മുതല്‍ ചമ്രവട്ടം വരെയുള്ള റോഡിന്റെ തകര്ച്ചപരിഹരിക്കുകയും , റോഡിന്റെ ഇരുവശത്തുമുള്ള പൊന്തക്കാടുകളും നീക്കം ചെയ്യുകയും വേണം. ചമ്രവട്ടം പാലം .യാത്രക്കായി തുറന്ന് കൊടുത്തതോടെ ഈ റോഡിലൂടെയുള്ള വാഹനങ്ങളുടെ തിരക്ക് വളരെ കൂടുതലാണ്. ഇതും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: