Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2015, 09:44 pm IST
in Samskriti

711. ദക്ഷിണാ – ദക്ഷിണാദേവി. മുന്‍ നാമത്തിന്റെ വ്യാഖ്യാനത്തില്‍ ദക്ഷിണാദേവിയുടെ ഉത്പത്തി പരാമര്‍ശിച്ചിരുന്നു. സത്കര്‍മ്മങ്ങളെ ഫലത്തില്‍ എത്തിക്കുന്നതിന് ദക്ഷിണാപ്രസാദം ആവശ്യമാണ്. ഭക്ത്യാദരപുരസ്സരം ഗുരുക്കള്‍ക്കും ഗുരുസ്ഥാനീയര്‍ക്കും ധനമോ മറ്റുപഹാരങ്ങളോ അര്‍പ്പിക്കുന്നത് ദക്ഷിണാദേവിക്കു പ്രീതികരമാണ്. അങ്ങനെ ചെയ്യുന്നവര്‍ക്ക് കര്‍മ്മശേഷി വര്‍ദ്ധിക്കും. ദക്ഷിണ ആചാര്യന്‍ സ്വീകരിക്കുമ്പോഴേ കര്‍മ്മങ്ങള്‍ ഫലത്തിലെത്തുകയുള്ളൂ എന്നു വിശ്വസിക്കപ്പെടുന്നു.

712. സര്‍വപൂജിതാ – എല്ലാവരാലും പൂജിക്കപ്പെടുന്നവള്‍. ബഹുമാനത്തിന്റെ പ്രതീകമായി ആചാര്യന്മാര്‍ക്കും ഗുരുസ്ഥാനം അര്‍ഹിക്കുന്നവര്‍ക്കും ഉപഹാരം അര്‍പ്പിക്കുന്ന ദക്ഷിണ എന്ന ചടങ്ങ് സാര്‍വത്രികമാണ്. ദക്ഷിണ കൊടുക്കുന്നവരെല്ലാം ദക്ഷണാദേവിയെ പൂജിക്കുകയാണ് ചെയ്യുന്നത്. എല്ലാ സത്കര്‍മ്മങ്ങള്‍ക്കും ദക്ഷിണാദേവിയുടെ സാന്നിദ്ധ്യം അനുപേക്ഷണീയമാണ്.

ശ്ലോകം. 149.

ശുദ്ധിദാ ശുദ്ധിരൂപാ ച സര്‍വകര്‍മ്മഫലാത്മികാ

മംഗളാ മംഗളാര്‍ഹാ ച സര്‍വമംഗളമംഗളാ

713. ശുദ്ധിദാ – ശുദ്ധി നല്‍കുന്നവള്‍. ഇവിടെ ശുദ്ധി എന്ന പദം നിര്‍ദ്ദേശിക്കുന്നത് പാപങ്ങളില്ലാത്ത അവസ്ഥയെയാണ്. ശുദ്ധിയും അശുദ്ധിയും നിഴലും വെളിച്ചവുംപോലെ പരസ്പരം ബന്ധ്‌പെട്ടവയാണ്. എത്ര ശ്രദ്ധിച്ചാലും അശുദ്ധി ജീവിതത്തില്‍ കടന്നുവരും. ഗുരുസ്ഥാനീയരായ മഹത്തുക്കളുടെ അനുഗ്രഹം എല്ലാ അശുദ്ധിയെയും നശിപ്പിക്കും. ഗുരുപ്രസാദത്തിനു ദക്ഷിണ അനിവാര്യമാണ്. ഗുരുവിന് അര്‍പ്പിക്കുന്ന ദക്ഷിണയുടെ സാമ്പത്തികമൂല്യമല്ല, അര്‍പ്പിക്കുന്ന മനോഭാവമാണ് പ്രധാനം. ജലമോ പൂവോ ഇലയോ കായോ ജലമോ ധനമോ എന്തും ദക്ഷിണയാകാം. ദക്ഷിണാ ദേവി പ്രസാദിച്ചാല്‍ പിന്നെ അശുദ്ധിയില്ല.

714. ശുദ്ധിരൂപാ – ശുദ്ധി രൂപമായവള്‍. മുന്‍നാമത്തിന്റെ തുടര്‍ച്ചയായി ഈ നാമത്തെ കണക്കാക്കാം. ദക്ഷിണാദേവിയുടെ രൂപംതന്നെ ശുദ്ധിയാണ്. ദക്ഷിണയുമായി ബന്ധപ്പെട്ടവയെല്ലാം ശുദ്ധമാകുന്നതു സ്വാഭാവികം.

715. സര്‍വകര്‍മ്മഫലാത്മികാ – എല്ലാ കര്‍മ്മങ്ങളുടെയും ഫലമായി വര്‍ത്തിക്കുന്നവള്‍. ദക്ഷിണ അര്‍പ്പിച്ച് ഗുരുവിന്റെ അനുഗ്രഹം നേടിയ കര്‍മ്മങ്ങള്‍ നല്ല ഫലം ഉണ്ടാക്കും. ഗുരുത്വമില്ലാത്ത കര്‍മ്മങ്ങള്‍ ശ്രേഷ്ഠമായാലും ശ്രേഷ്ഠമായ ഫലം ഉണ്ടായില്ലെന്നുവരാം. എല്ലാ കര്‍മ്മങ്ങള്‍ക്കും ഫലം നല്‍കുന്നവളായി ദക്ഷിണാദേവിയെ നാമം സ്തുതിക്കുന്നു.

(707 മുതല്‍ 715 വരെയുള്ള നാമങ്ങള്‍ മൂകാംബികാദേവിയെ ദക്ഷിണാദേവിയുടെ രൂപത്തില്‍ വാഴ്‌ത്തുന്നു. ആചാര്യന്മാര്‍ക്ക് അര്‍പ്പിക്കുന്ന ദക്ഷിണയുടെ മാഹാത്മ്യം ഈ നാമങ്ങള്‍ സൂചിപ്പിക്കുന്നു)

716. മംഗളാ – മംഗളം രൂപമായവള്‍. മംഗളാ എന്ന പദത്തിന് ”ഭാഗ്യവാനെ പ്രാപിക്കുന്നവള്‍” എന്നു നിര്‍വചനം ലക്ഷ്മി, പാര്‍വതി, ദുര്‍ഗ, വിവാഹിത, പതിവ്രത എന്നീ അര്‍ത്ഥങ്ങളും ഈ പദത്തിനുണ്ട്. ആരാധിക്കുന്നവര്‍ക്കു മംഗളം കൊടുക്കുന്നവള്‍ എന്നും വ്യാഖ്യാനിക്കാം.

717. മംഗളാര്‍ഹാ – മംഗളകരമായ പൂജ, ഹോമം, യാഗം, ഉത്സവം തുടങ്ങിയ ആരാധനകള്‍ അര്‍ഹിക്കുന്നവള്‍. മംഗളം ആഗ്രഹിക്കുന്നവര്‍ക്ക് ആരാധിക്കാന്‍ അര്‍ഹയായവള്‍ എന്നും വ്യാഖ്യാനിക്കാം.

718. സര്‍വമംഗള മംഗളാ – എല്ലാ മംഗളങ്ങള്‍ക്കും മംഗളമായവള്‍. മംഗളകരമായ എല്ലാത്തിലും ദേവീകാരുണ്യം ഉണ്ടായിരിക്കും. അമംഗളമായതില്‍ ദേവീകടാക്ഷപാതമുണ്ടായാല്‍ അതു മംഗളമായിത്തീരും.

ദേവീമാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തില്‍ ”സര്‍വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണീ നമോസ്തുതേ” എന്നൊരു ശ്ലോകമുണ്ട്. ദേവീമാഹാത്മ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട മന്ത്രം ഇതാണെന്നു ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു. ഈ ശ്ലോകം ദേവിയെ സര്‍വ മംഗള മംഗളയായി സ്തുതിക്കുന്നു.

മംഗളാധിഷ്ഠാതൃദേവീ ശുഭാ മംഗളചണ്ഡികാ

സംസാരമംഗളാധാരാ മോക്ഷമംഗളദായിനീ

719. മംഗളാധിഷ്ഠാതൃദേവി – മംഗളങ്ങള്‍ ആധാരമായ ദേവി. മംഗളകരമായി ഉള്ളതെല്ലാം ദേവിയുടെ വിഭൂതികളുടെ അല്പാംശം മാത്രമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ദേവീപ്രസാദമുള്ള ഏതു മംഗളമാകും. ഏറ്റവും അമംഗളമെന്നു കരുതുന്ന കാര്യങ്ങള്‍പോലും ദേവീസ്മരണയോടെ ചെയ്താല്‍ മംഗളമാകും.

720. ശുഭാ – മംഗളം തരുന്നവള്‍. മംഗളം രൂപമായവള്‍, സര്‍വോത്തമയായവള്‍, മഹത്വമുള്ളവള്‍, പ്രകാശിക്കുന്നവള്‍, ജ്ഞാനമൂര്‍ത്തിയായവള്‍ എന്നീ അര്‍ത്ഥങ്ങള്‍ ഈ പദത്തിനുണ്ട്.

ദേവീപ്രസാദംകൊണ്ട് ജ്ഞാനവും സുഖവും ഐശ്വര്യവും ജീവിതാന്ത്യത്തില്‍ ദേവീസായൂജ്യവും ഉണ്ടാകുമെന്നു ഫലിതാര്‍ത്ഥം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും സജീവം; പരിഹാരത്തിന് എൻഡിഎ സർക്കാർ വരണം: ശോഭ കരന്ദലജെ

Kerala

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

India

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.