മീനങ്ങാടി : പൊതുജനത്തിന് സഹായകമായി ഹിന്ദുഐക്യവേദിയുടെ ഓണചന്ത. ഓണത്തോടനുബന്ധിച്ച് ഹിന്ദുഐക്യവേദി മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീനങ്ങാടിടൗണില് സംഘടിപ്പിച്ച ഓണം പച്ചക്കറിചന്ത പൊതുജനത്തിന് ഏറെ ഗുണകരമായി. 50ഉം 60ഉം ശതമാനത്തില്‍താഴെ മാത്രമായിരുന്ന പച്ചക്കറിയുടെ വില. ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി പി.എല്‍.ജിജേഷ്, പഞ്ചായത്ത് സെക്രട്ടറി കെ.പി.അജിത്ത്, പ്രസിഡണ്ട് അനില്‍ അപ്പാട്, സുധ അപ്പാട്, വിജയന് അപ്പാട്, ശിവന് താഴത്തുവയല്‍, ഗിരീഷ് പയറ്റോളി, അനില്‍കുമാര്‍.വി.കെ. എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: