ഓണത്തിന് മാധുര്യമൂറുന്ന കൃതികള്‍ നിറഞ്ഞ കഴിഞ്ഞ വാരാദ്യം പഴയകാല അനുഭവങ്ങള്തന്നു. ഞാന്‍ ഓണക്കാലത്ത് നാട്ടിലെത്താറില്ല. അച്ഛന്റെ ജോലികാരണം അന്യനാട്ടില്‍നിന്ന് പോരാന്‍ സാധിക്കാറില്ല. അതിന്റെ യെല്ലാം കുറവ് തീര്‍ത്തിരുന്നത് ഓണക്കാലത്ത് വരുന്ന ഓണപ്പതിപ്പുകള്‍ വായിച്ചാണ്. അച്ഛന് നന്നായി വായിയ്ക്കുമായിരുന്നു.
തന്നെയുമല്ല ധാരാളം കഥകള്‍ പറഞ്ഞുതരുമായിരുന്നു. ഇപ്പോഴും ഓണം എനിക്ക് അന്യമാണ്. വാരാദ്യത്തിലെ കെ. മോഹന്‍ദാസിന്റെ വരാതിരിയ്ക്കില്ല പൊന്നോണം അത്രയ്ക്ക് ഇഷ്ടപ്പെട്ടു. ആര്. പ്രദീപിന്റെ രചനയും കാവ്യങ്ങളിലൂടെയുള്ളയാത്രയായി. പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ ഓണാഘോഷം അപ്പാടെ മാറി.
ക്ലബ്ബുകളുടെ ഓണപ്പരിപാടികളും ഇന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്. പഴമയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് കഴിഞ്ഞയാഴ്ചത്തെ വാരാദ്യം പറത്തിറങ്ങിയിരിക്കുന്നത്. ഓണത്തിന്റെ മുഖംമാറിഎന്നു പരക്കെ പറയാറുണ്ടെങ്കിലും അതിന്റ സന്ദേശം പരത്തുന്നതെന്നും ഓണത്തിന്റെ പാല് നിലാവുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: