Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളത്തിലെ ഹിന്ദുക്കളുടെ ദുരവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 10:20 pm IST
in Vicharam

ധര്‍മ്മ’വും ‘ധന’വും വ്യക്തികളുടെയും സമൂഹങ്ങളുടെയും സുസ്ഥിര ജീവിതത്തിന് അത്യന്താപേക്ഷിതങ്ങളാണ്. അവയെ കാത്തുരക്ഷിച്ചെങ്കില്‍ മാത്രമേ വ്യക്തികള്‍ക്കായാലും സമൂഹങ്ങള്‍ക്കായാലും സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കുകയുള്ളൂ. അവയെ സംരക്ഷിക്കാത്ത വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും സര്‍വ്വനാശമുണ്ടാകുമെന്നത് ഉറപ്പായ യാഥാര്‍ത്ഥ്യം മാത്രമാണ്.

കേരളത്തിലെ ഹിന്ദുസമൂഹം ഈ സത്യത്തെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. ഇരുട്ടില്‍ നിന്ന് ഇരുട്ടിലേക്ക് നാം നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിഭീഷണമായ രീതിയില്‍ കേരളത്തിലെ ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞ്  54 ശതമാനത്തിലെത്തിയിരിക്കുന്നു. മുന്‍പ് നൂറു ശതമാനവും ഹിന്ദുക്കളായിരുന്ന അവസ്ഥയില്‍ നിന്നാണ് ഇത്. ഈ ഞെട്ടിക്കുന്ന സത്യത്തിനുനേരെ മണ്ടന്‍ ന്യായവാദങ്ങളുന്നയിച്ച് വീണ്ടും വീണ്ടും മരണക്കെണിയിലേക്ക് വീണുകൊണ്ടിരിക്കുന്ന കേരളത്തിലെ ഹിന്ദു സമൂഹം  ആത്മഹത്യാ മുനമ്പില്‍ നിന്നുകൊണ്ട് ബോധമറ്റ് പിച്ചും പേയും പറയുന്ന ഭയാനകമായ അവസ്ഥയിലാണിന്ന് എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഭൗതികമായും, സാമ്പത്തികമായും, രാഷ്‌ട്രീയമായും, സദാചാരപരമായും, ആരോഗ്യപരമായും, ഔദ്യോഗികമായും, വിദ്യാഭ്യാസപരമായും, മതപരമായും, സാംസ്‌കാരികമായും, ധൈഷണികമായും എല്ലാം തന്നെ കേരളത്തിലെ ഹിന്ദുസമൂഹത്തിന് ഭൗതിക ജീവിത സാഹചര്യങ്ങള്‍ വെട്ടിപ്പിടിച്ചു നേടി കുതിച്ചുയര്‍ന്നു നില്‍ക്കുന്ന ഹിന്ദു ഇതര മതവിഭാഗങ്ങളുടെ മുന്നില്‍ അമ്പരപ്പോടെ നോക്കി നില്‍ക്കാന്‍ മാത്രമേ സാധിക്കുന്നുള്ളൂ എന്നത് എത്ര പരിതാപകരമാണ്.

സാമ്പത്തിക മേഖല പൂര്‍ണ്ണമായും ഹിന്ദു വിരുദ്ധ ശക്തികള്‍ക്ക് അടിയറവു പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഗള്‍ഫ് പണക്കൊഴുപ്പില്‍ മുസ്ലിം സമൂഹവും അമേരിക്കന്‍-യൂറോപ്യന്‍-ഗള്‍ഫ് സാമ്പത്തിക സഹായത്താല്‍ ക്രൈസ്തവ സമൂഹവും വളര്‍ത്തിയെടുത്തിരിക്കുന്ന സമാന്തര സാമ്പത്തിക വ്യവസ്ഥ കേരളത്തില്‍ കാണുന്നതുപോലെ ഭാരതത്തില്‍ മറ്റൊരു സംസ്ഥാനത്തും കാണാനേയില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുപോലും നിയന്ത്രിക്കാനാകാത്തവിധം കരുത്തുറ്റ മതാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥിതി [Theoratic Economy]- ആണ് ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത്. സര്‍ക്കാരുകളെപ്പോലും പിടിച്ചിടത്തു നിര്‍ത്തുന്ന ഈ സാമ്പത്തിക ഭീകരശക്തിയുടെ മുന്നില്‍ കേരളത്തിലെ ഹിന്ദു സമൂഹം ചതഞ്ഞരഞ്ഞു കിടക്കുന്ന ദുസ്ഥിതി അത്യന്തം ദയനീയമാണ്.

‘ലാന്റ് ജിഹാദ്’ വഴി സമര്‍ത്ഥമായി ഹിന്ദു സമൂഹത്തെ മൊത്തവും കേരള മണ്ണില്‍ നിന്നും പറിച്ചെറിഞ്ഞുകണ്ടേയിരിക്കുന്നു. പാകിസ്ഥാനിലും മറ്റും പ്രിന്റ് ചെയ്ത് കണ്ടെയ്‌നര്‍ കണക്കിനു കൊണ്ടുവന്ന് തള്ളിക്കൊണ്ടിരിക്കുന്ന ‘ഇന്ത്യന്‍ കറന്‍സി’കൊണ്ട് കേരളത്തില്‍ നടത്തപ്പെടുന്ന ലാന്റ് ജിഹാദ് കേരളത്തിലെ ഹിന്ദുക്കളെ വേരോടെ പറിച്ചെറിഞ്ഞുകൊണ്ടിരിക്കുന്ന ചതിയന്‍ തന്ത്രങ്ങളെപ്പറ്റി ഹിന്ദുക്കള്‍ ഇനിയും വേണ്ടത്ര ബോധവാന്മാരായിട്ടില്ല. അതിനോടൊപ്പം നടത്തപ്പെടുന്ന ‘ട്രേഡ് ജിഹാദ്’വ്യവസായ രംഗത്തുനിന്നും ഹിന്ദുക്കളെ വേരു പറിച്ചുകൊണ്ടിരിക്കുന്നു. ‘ലവ് ജിഹാദ്’ എന്ന കുപ്രസിദ്ധ തന്ത്രത്തിലൂടെ യുവതികളെയും ചെറുപ്പക്കാരികളായ വീട്ടമ്മമാരെയും പ്രതിവര്‍ഷം മതംമാറ്റി മുസ്ലീങ്ങളാക്കിക്കൊണ്ടിരിക്കുന്നു. നമുക്കാര്‍ക്കും വേണ്ടത്ര പ്രതികരണമില്ലെന്നതാണ് ആശ്ചര്യകരം! ‘പൊളിറ്റിക്കല്‍ ജിഹാദ്’ രാഷ്‌ട്രീയരംഗത്തും ഹിന്ദുക്കളെ നിഷ്‌ക്കാസിതരാക്കി കഴിഞ്ഞിരിക്കുന്നു.

അഞ്ചാം മന്ത്രി വേണം എന്ന് ആജ്ഞാപിച്ചാല്‍ അതു കൊടുത്തിരിക്കും. ഇല്ലെങ്കില്‍ മന്ത്രിസഭ ഉണ്ടാവില്ല. മറ്റു പലതും! മന്ത്രിക്കും നിലവിളക്കു കത്തിക്കല്‍ ‘ഹറാ’മാണ്! കഷ്ടം! ഞങ്ങളുടെ പൊട്ടുതൊടലും, നിലവിളക്ക് കത്തിക്കലും നിങ്ങള്‍ക്ക് ഹറാം ആണെങ്കില്‍ നിങ്ങള്‍ വോട്ടു ചെയ്യുന്നത് ഞങ്ങള്‍ക്കും ഹറാം ആണ് എന്ന് ചങ്കൂറ്റത്തോടെ ഈ മതഭ്രാന്തന്മാരുടെ മുഖത്തുനോക്കി പറയാനും, സംഘടിത ‘മുസ്ലിം വോട്ടു ബാങ്കിസം’ മാത്രമല്ല, സംഘടിത ‘ഹിന്ദു വോട്ടു ബാങ്കിസവും’ ഈ രാജ്യത്തുണ്ടെന്നു ബോദ്ധ്യപ്പെടുത്തിക്കൊടുത്ത് ഈ മതഭ്രാന്ത ശക്തികളെ നിലയ്‌ക്കു നിര്‍ത്താനും നമുക്കിനി എന്നാണാവോ സാധിക്കുക?

കേരള സര്‍ക്കാരിന്റെ മൊത്തം വരുമാനത്തിന്റെ 60 ശതമാനത്തിലേറെ തുക മുസ്ലീംലീഗിന്റെ അഞ്ചു മന്ത്രിമാര്‍ ഭരിക്കുന്ന വിദ്യാഭ്യാസം, വ്യവസായം, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, നഗരവികസനം തുടങ്ങിയ വകുപ്പുകള്‍ക്കു മാത്രമായാണ് ചെലവഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിലൂടെ ആര്‍ജ്ജിക്കുന്ന സാമൂഹ്യബലം, സാമ്പത്തിശക്തി, മതസ്വാധീനം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങള്‍ കേരളത്തിലെ ഇസ്ലാമിക ശക്തിയെ അവിശ്വസനീയമായ മതശക്തിയായി മാറ്റിയിരിക്കുന്നു. ഹിന്ദുസമൂഹത്തെ മാത്രമല്ല ക്രിസ്ത്യന്‍ സമൂഹത്തെപ്പോലും ജിഹാദിനു വിധേയമാക്കി തങ്ങളുടെ ചൊല്പടിക്കു നിര്‍ത്തുമെന്ന് പ്രൊഫ. ജോസഫിന്റെ കൈവെട്ടലിലൂടെ അവര്‍ തെളിയിച്ചുകഴിഞ്ഞിരിക്കുകയാണ്.

അന്തര്‍ദേശീയ ക്രൈസ്തവ ശക്തികേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന ‘ലക്ഷം കോടികള്‍’ കൊണ്ട് കേരളമെമ്പാടും, ഭാരതമെമ്പാടും ‘മതപരിവര്‍ത്തന മഹായജ്ഞം’നൂറ്റാണ്ടുകളായി നടത്തിവരുന്ന ക്രൈസ്തവശക്തികളും ഹിന്ദുസമൂഹത്തെ ക്യാന്‍സര്‍ കണക്കെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്നു. പട്ടികജാതി /പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ ഏതാണ്ട് 90 ശതമാനത്തിലേറെയും മതം മാറ്റി കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഈഴവ / നായര്‍ / നമ്പൂതിരി യുവതീ യുവാക്കളെയാണ് കേരളമെമ്പാടും മതംമാറ്റി വരുന്നത്. പ്രൊഫഷണല്‍ കോളേജ് ഹോസ്റ്റലുകളില്‍ പഠിക്കുന്ന ഹിന്ദു യുവതീ-യുവാക്കളെ ചോദ്യശരങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിച്ച്, ഉത്തരം മുട്ടിച്ച്, മതംമാറ്റുന്നത് ഭയാനകമാംവണ്ണം വര്‍ദ്ധിച്ചിരിക്കുന്നു.

സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കുന്ന അശരണരായ രോഗികളെ ‘പ്രാര്‍ത്ഥനാ ജിഹാദ്’ നടത്തി മതംമാറ്റുന്നതും നിത്യസംഭവമാണ്. ലവ് ലറ്റര്‍ ബോംബുകള്‍, ഫെയ്‌സ്ബുക്ക് പ്രണയം, ഓണ്‍ലൈന്‍ ചാറ്റുകള്‍, സ്‌മോക്കേഴ്‌സ് ടീ പാര്‍ട്ടികള്‍, ഡേറ്റിംഗ് ക്ലബ്ബുകള്‍ തുടങ്ങിയ അതിനൂതനങ്ങളായ കുതന്ത്രങ്ങളിലൂടെയാണ്  ഹിന്ദു യുവതികളെയും യുവതികളായ വീട്ടമ്മമാരെയും പാതിരിപ്പടകള്‍ മതം മാറ്റിക്കൊണ്ടിരിക്കുന്നത്. ഇതിലേക്കായി പ്രത്യേകം ശാസ്ത്രീയ പരിശീലനം നേടിയ മിഷണറിമാരുടെ വമ്പന്‍ പടകള്‍ തന്നെയാണ് കേരളത്തിലെമ്പാടും പൂര്‍ണ്ണസമയ പ്രവര്‍ത്തകരായി ‘ദൈവവേല’ ചെയ്തുകൊണ്ടിരിക്കുന്നത്. ‘പോട്ട’ പോലെയുള്ള ധ്യാനകേന്ദ്രങ്ങള്‍ സര്‍വ്വജില്ലകളിലും കൂണുകള്‍പോലെ മുളച്ചു പൊന്തിയിരിക്കുന്നു.

അവിടെയൊക്കെ പ്രാര്‍ത്ഥനയുടെ പേരില്‍ നടത്തപ്പെടുന്ന കൂട്ട മതംമാറ്റങ്ങളും, ദേശവിരുദ്ധ, പ്രകൃതിവിരുദ്ധ നടപടികളും ലോകമറിയാതെ നിര്‍ബാധം തുടരുന്നു. നിരവധി ധ്യാനകേന്ദ്രങ്ങള്‍ക്കകത്തു നടത്തപ്പെടുന്ന കൊലപാതകങ്ങളെപ്പറ്റി കേരള ഹൈക്കോടതി ഇടപെട്ട് ഉത്തരവിറക്കിയിട്ടുപോലും ഒരു കുറ്റവാളിയെപ്പോലും ഒരു സര്‍ക്കാരും പിടിച്ചിട്ടില്ല നാളിതുവരെ. ഇടതുപക്ഷ-വലതുപക്ഷ ഭേദമെന്യേ എല്ലാ രാഷ്‌ട്രീയ നേതാക്കള്‍ക്കും കനത്ത സംഭാവനകളും മറ്റുപലതും നല്‍കി അവരെയെല്ലാം നിശബ്ദരാക്കാന്‍ ഈ ക്രൈസ്തവ ശക്തികള്‍ക്കു സാധിച്ചിരിക്കുന്നു. കോടികള്‍ ഖജനാവിനു നഷ്ടം വരുത്തിവെക്കുന്ന രാഷ്‌ട്രീയ നേതാക്കന്മാരെപ്പോലും ‘ഇടയലേഖനങ്ങള്‍’ വഴി വെള്ളപൂശാനും, എന്ത് അതിക്രമം കാണിച്ചാലും ചോദ്യം ചെയ്യപ്പെടാനാകാത്തവരാക്കി മാമോദീസമുക്കാനും ഈ സംഘടിത ക്രൈസ്തവ ശക്തികള്‍ക്കു സാധിച്ചിരിക്കുന്നു.

ഇക്കൂട്ടരുടെ കരാള ഹസ്തങ്ങളില്‍ നിന്ന് പഴയ ഹിന്ദു മതത്തിലേക്കു പോകുന്നതുതന്നെയാണ് ഞങ്ങള്‍ക്കു നല്ലെതെന്നു തോന്നി പതിനായരിക്കണക്കിന് ‘മുന്‍ ഹിന്ദുക്കള്‍’ ഹിന്ദു മതത്തിലേക്ക് മടങ്ങിവരുവാന്‍ തയ്യാറായി നില്‍ക്കുകയാണ് അഖലേന്ത്യാതലത്തില്‍. അവരെ ‘ഘര്‍വാപ്പസി’യിലൂടെ മുന്‍തറവാട്ടിലേക്കു കൈപിടിച്ചു കയറ്റുമ്പോള്‍ അന്തംവിട്ട ക്രൈസ്തവ നേതൃത്വം മാധ്യമങ്ങളെ അഴിമതിയിലൂടെ കൈയിലെടുത്തു കുപ്രചരണ ഘോഷയാത്ര നടത്തുകയാണ്. അന്തര്‍ദ്ദേശീയ തലത്തിലെ ക്രൈസ്തവ പ്രചരണ യന്ത്രങ്ങള്‍ വഴി ‘ഭാരതത്തില്‍ മതസൗഹാര്‍ദ്ദം അപകടത്തില്‍’എന്ന് അമേരിക്കന്‍ പ്രസിഡന്റിനെക്കൊണ്ടുപോലും പറയിക്കുവാന്‍ അവര്‍ക്കു സാധിച്ചിരിക്കുന്നു! സ്വാതന്ത്ര്യാനന്തരംപോലും കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളെ മാത്രമല്ലേ ക്രിസ്ത്യന്‍ മിഷണിമാര്‍ക്കു മതം മാറ്റാന്‍ സാധിച്ചിട്ടുള്ളൂ.

എത്ര മുസ്ലീമിനെ മതം മാറ്റാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്? ഇന്ത്യയില്‍ കഴിഞ്ഞ 50 വര്‍ഷക്കാലത്തിനുള്ളില്‍ നടന്ന ക്രിസ്ത്യന്‍ മതംമാറ്റം കൊണ്ട് വടക്കു കിഴക്കന്‍ മേഖലയിലെ 7 സംസ്ഥാനങ്ങളിലെ ശരാശരി ക്രൈസ്തവ ജനസംഖ്യ 12 ശതമാനത്തില്‍ നിന്ന് 86 ശതമാനമായി കുതിച്ചുയര്‍ന്ന കഥ അറിഞ്ഞിരുന്നെങ്കില്‍ ഒബാമ വിവരക്കേടു പറയുമായിരുന്നോ? കാശ്മീരിലെ 78% ജനങ്ങള്‍ മുസ്ലീങ്ങളായ കഥയും പാവം ഒബാമ അറിയുന്നുണ്ടോ ആവോ ! ഗോവയിലെ 67% ജനങ്ങള്‍ ക്രൈസ്തവരായിത്തീര്‍ന്നതും ഇവിടത്തെ ഹിന്ദുക്കള്‍ മര്യാദക്കാരായതുകൊണ്ടു മാത്രമാണ്. കേരളത്തിലെ മാത്രമായ പ്രത്യേകത എന്തെന്നാല്‍ ഇവിടെ മുന്‍പ് 100% ആയിരുന്ന ഹിന്ദുക്കളിതാ 54 ശതമാനത്തില്‍ എത്തിയിരിക്കുന്നു! വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ പണ്ട് ഇതേ തന്ത്രമാണ് പയറ്റിയിരുന്നത്. അത് ഇപ്പോള്‍ കേരളത്തിന്റെ കാര്യത്തിലും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു! കേരളത്തിലെ ഹിന്ദു സമൂഹം നിരന്തരം വഞ്ചിച്ചുകൊണ്ടേയിരിക്കുന്നു! ഇതിനൊരു മാറ്റം അനിവാര്യമാണ്.

(അനന്തപുരി ഹിന്ദു ധര്‍മ്മപരിഷത്ത് പ്രസിഡന്റാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

India

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

Kerala

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.