വീടിന്റെ കിഴക്കുവശത്തുവേണം തുളസിത്തറ. വീടിന്റെ ഉമ്മറവാതിലിന് നേരത്തന്നെയാണ് അത് നിര്‍മ്മിയ്‌ക്കേണ്ടത്. ഗൃഹത്തിന്റെ വലുപ്പവും മുറ്റത്തിന്റെ വലുപ്പവും നോക്കി അതിനുയോജിച്ച കണക്കനുസരിച്ച് വേണം തുളസിത്തറ പണിയാന്‍.
ശുദ്ധമായി സംരക്ഷിക്കുവാനും രണ്ടുനേരവും അതുനനയ്‌ക്കാനും ശ്രദ്ധിക്കണം. ഒരുകാരണ വശാലും തുളസി ഉണങ്ങാന്‍ ഇടവരരുത്. തുളസിയില്‍ തട്ടിവരുന്ന കാറ്റിന് ധാരാളം പ്രാണോര്‍ജം അടങ്ങിയിട്ടുണ്ട്. ആ കാറ്റ് വീട്ടിനകത്തേയ്‌ക്ക് കയറുന്നവിധത്തിലായിരിയ്‌ക്കണം തുളസിത്തറ.
അതിനുതക്ക ഉയരവും അതിനു വേണം. വാസ്തു വിദ്യാവിദഗ്‌ദ്ധന്റെ ഉപദേശത്താല്‍വേണം നിര്‍മ്മിയ്‌ക്കാന്‍. നിത്യേന സന്ധ്യയ്‌ക്ക് തുളസിത്തറയില്‍ വിളക്കുകത്തിച്ചുവയ്‌ക്കണം.
















