ആത്മസാക്ഷാത്കാരം കൂടാതെ സംശയം നശിക്കുകയില്ല. ഭഗവദ്കൃപ ലഭിച്ചാല്‍ പിന്നെ ഭയംവേണ്ട. കുട്ടി അച്ഛന്റെ കൈപിടിച്ചുകൊണ്ട് നടന്നാല്‍ വീണെന്നുവരാം. നേരേമറിച്ച്, മകന്റെ കൈ അച്ഛന്‍ പിടിച്ചിരിക്കുകയാണെങ്കില്‍ പിന്നെ ഭയംവേണ്ട. ഭഗവാന്‍ കൃപചെയ്ത് സന്ദേഹം നീക്കിത്തരികയും ദര്‍ശനമ രുളുകയും ചെയ്താല്‍ പിന്നെ ക്ലേശമില്ല. എന്നാല്‍ അദ്ദേഹത്തെ കിട്ടുന്നതിന് വളരെ വ്യാകുലതയോടെ വിളിച്ചുവിളിച്ച് വളരെ സാധന ചെയ്‌തെയ്‌കില്‍ മാത്രമേ കൃപ ഉണ്ടാവുകയുള്ളു.
















