വന്നുചേരുന്നു ചിങ്ങപ്പുലരി
മന്നിതില്‍ മണിത്താലവുമേന്തി
മന്നവന്‍ ബലിയെത്തുന്നുവത്രേ.
പൊന്നണിഞ്ഞതാണീ സുദിനങ്ങള്‍
എത്രകാലമായോര്മ്മയില്ലാര്ക്കും
ചിത്രമായൊരീചിന്തയിങ്ങെത്തി.
ഓണനാളില്‍ മഹാബലിയെത്തും
ഓണമെത്ര മനോജ്ഞമാം സ്വപ്നം.
തൂമണം വാരിവാരിവിതറി
തൂമയില്‍ വരും തൈമണിക്കാറ്റേ
മാനവാത്മാവില് മാധുരി ചേര്‍ക്കും
മായികമാമീ ചിന്തയെന്നെത്തി.
രാവില്‍ നീളെയുലാവിയുലാവി
രാവിനു കുളിര്ചന്ദനമേകും
പൂനിലാവേ നിനക്കോര്‍മ്മയുണ്ടോ
പൂതമായയൊരീ ചിന്തയെന്നെത്തി.
അന്തിമായവേ വാനതില്‍ നിന്നു
പുഞ്ചിരിച്ചുകിന്നാരം പറയും
പെണ്മണികളേ സര്‍വ്വ രഹസ്യം
കണ്‍കളില്‍ നിങ്ങള്‍ സൂക്ഷിപ്പതില്ലേ
ആ രഹസ്യമൊന്നോതുമോ മുഗ്ധ
താരകപ്പെണ്മണികളേ നിങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: