കല്‍പ്പറ്റ: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ റിമാന്‍ഡ് ചെയ്തു. പുഴമുടി ഊരംകുന്ന് കോളനിയിലെ നിഷാന്ത് (18) ആണ് പോലീസ്പിടിയിലായത്. പുഴമുടിയിലെ കോളനിയിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ടിവി കാണിച്ചുതരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ സമീപത്തെ മറ്റൊരു വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന് ഇത് നേരില്‍ കാണുകയും ചെയ്തു. പെണ്‍കുട്ടിയെ പിന്നീട് പൊലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിപ്രകാരമാണ്പോലീസ് കേസ് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: