കല്‍പ്പറ്റ : കേരളത്തില്‍ ഭരണത്തിലേറിയ നാള്‍മുതല്‍ യുഡിഎഫ് ഗവണ്മെന്റ്വിവാദത്തില് ആണെന്ന് ബിഎംഎസ് ജില്ലാപ്രസിഡണ്ട് പി.കെ.അച്ചുതന്. വിവാദരഹിതകേരളം, വികസനേന്മുഖ കേരളം എന്ന മുദ്രാവാക്യവുമുയര്‍ത്തി സംസ്ഥാനവ്യാപകമായി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പദയാത്രയുടെ സമാപനസേമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിവാദമല്ല വികസനമാണ് കേരളത്തിനാവശ്യം.
അയല്‍സംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷിക, വ്യവസായിക മേഖലകളെ പരിപോഷിപ്പിക്കുന്ന മാതൃക കേരളാസര്‍ക്കാരും സ്വീകരിക്കണം. നമ്മുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസിന് രാഷ്ട്രീയമില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും തൊഴിലാളിവിരുദ്ധ നയമുണ്ടായാല്‍ അത് തിരുത്താനുള്ള ബാധ്യത ബിഎംഎസ്സിനുണ്ടെന്നും സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ.മുരളീധരന് പറഞ്ഞു. പഴയവൈത്തിരിയില്‍ നടന്ന പദയാത്ര ബിഎംഎസ് ജില്ലാസെക്രട്ടറി സന്തോഷ് ജി ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റയിലെ സമാപനസേമ്മേളനത്തില് കല്‍പ്പറ്റ മേഖലാപ്രസിഡണ്ട് അഡ്വ:വവിത എസ് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ രമണി, സി.കെ.സുരേന്ദ്രന്, വി.സി.രാഘവന്, എന്‍.പി.ചന്ദ്രന്, സുജിത്ത്, ജയപ്രകാശ്, കിഷോര്‍ ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: