ചെറിയനാട്: ഓണത്തിന് വിഷമില്ലാത്ത പച്ചക്കറി പദ്ധതി പ്രകാരം സിപിഎം ചെറിയനാട്ട് തുടങ്ങിയ പദ്ധതി കാടുകയറി. ചെറിയനാട് പടിഞ്ഞാറ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മില്‍മ സൊസൈറ്റിക്ക് സമീപമാണ് കൃഷി ആരംഭിച്ചത്.
നേതാക്കള്‍ ആഘോഷപൂര്‍വ്വമാണ് ഇവിടെ വിത്തിട്ടത്. എന്നാല്‍ തുടര്‍ന്നുള്ള ചില ദിവസങ്ങളില്‍ ചില പണികള്‍ നടത്തിയതല്ലാതെ ആരും ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓണത്തിന് മൂന്ന് ദിവസം മാത്രമുള്ളപ്പോള്‍ ഇവിടെ ഒരു സാധനം പോലും വിളവെടുക്കാന്‍ സാധിച്ചില്ല.
ഇടയ്‌ക്ക് മഴ പെയ്യുന്നതിനാല്‍ പാകിയ വിത്തില്‍ ചിലത് മുളച്ച് പടര്‍ന്ന് കിടപ്പുണ്ട്. ബാക്കിയുള്ള സ്ഥലത്തെല്ലാം പുല്ലു കിളിര്‍ത്തു തുടങ്ങിയിരിക്കുന്നു. പച്ചക്കറി ഇല്ലെങ്കിലും പദ്ധതിയെ കുറിച്ചുള്ള വലിയ ഫഌക്‌സ് ബോര്‍ഡ് വലിച്ച് കെട്ടിയിട്ടുണ്ട്. .
















