മാനന്തവാടി: ഓണാഘോഷമായതോടെ പൂക്കളങ്ങളെ വരവേല്‍ക്കാന്‍ വയനാട്ടില്‍ പൂ കച്ചവടക്കാരുടെ കോലാഹലമുയര്‍ന്നു.
തെരുവോണ വിപണിയില്‍ നാനാവര്‍ണത്തിലുള്ള പൂക്കളുമായി കച്ചവടക്കാര്‍ ഓണാഘോഷം കൊഴുപ്പിക്കാന്‍ സജ്ജരായിക്കഴിഞ്ഞു. കര്‍ണാടകയില്‍ നിന്നും വാഹനങ്ങളില്‍ ടണ്‍ കണക്കിന്
കല്‍പ്പറ്റ അങ്ങാടിയിലെ പൂകടകളിലൊന്ന്
പൂക്കളാണ് വയനാട്ടിലെത്തുന്നത്. കര്‍ണാടകയിലെ എച്ച്.ഡി. കോട്ട, ഗുണ്ടല്‍പേട്ട, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് മലയാളികള്‍ക്ക് പൂക്കളമൊരുക്കാനും, പൂക്കള മത്സരങ്ങളില്‍ കളമൊരുക്കാനും പൂക്കളെത്തുന്നത്.
വിവിധ നിറങ്ങളിലുള്ള ജമന്തി പൂവുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില ഉയര്‍ന്നപ്പോള്‍ മറ്റിനം പൂവുകള്‍ക്ക് നേരിയ കുറവാണ് ഈ വര്‍ഷം വിപണിയിലുണ്ടായിരിക്കുന്നത്. വാടാര്‍മല്ലി, അരളി, ചെണ്ടുമല്ലി, വിവിധ നിറങ്ങളിലുള്ള ജമന്തി പൂവുകള്‍ എന്നിവയാണ് പ്രധാനമായും കര്‍ണാടകയിലെ പാടങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം 450 രൂപവരെ വിലയുണ്ടായിരുന്ന വാടര്മല്ലിക്ക് 300 രൂപയും, 400 രൂപയുണ്ടായിരുന്ന അരളിക്ക് 250 രൂപയും, 100 രൂപ വിലയുണ്ടായിരുന്ന ചെണ്ടുമല്ലിക്ക് 60 രൂപയുമായി വിലകുറഞ്ഞപ്പോള്‍ 300 രൂപയുണ്ടായിരുന്ന വെള്ള, മഞ്ഞ, വയലറ്റ് ജമന്തികളുടെ വില 450 രൂപയായി ഉയര്‍ന്നിട്ടുണ്ട്.
തിരുവോണം അടുക്കുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത. വിവിധ സംഘടനകള്‍ ഓണത്തോടനുബന്ധിച്ച് നടത്തുന്ന പൂക്കള മത്സരങ്ങള്‍ക്കായി പൂക്കള്‍ വാങ്ങാന്‍ വന്‍ തുകയാണ് ഓരോ ടീമുകളും ചെലവഴിക്കുന്നത്. അതുകൊണ്ടുതന്നെ ക്ലബ്ബുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമെല്ലാം വന്‍ സമ്മാനങ്ങള്‍ നല്കുന്ന മത്സരങ്ങളില്‍ മാത്രമെ പങ്കെടുക്കാന്‍ കഴിയുകയുള്ളുവെന്ന അവസ്ഥയാണുള്ളത്.
കര്‍ണാടകയിലെ പൂപ്പാടങ്ങളില്‍ നേരിട്ടെത്തി വന്‍കിട പെയിന്റ് കമ്പനികള്‍ക്കായി പൂക്കള്‍ ശേഖരിക്കുന്നത് കാരണം ഇടനിലക്കാര്‍ മുഖേന കേരളത്തിലേക്ക് പൂക്കളുടെ വരവ് കുറയുന്നതായും വ്യാപാരികള്‍ പറയുന്നു. വരും ദിവസങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ പൂകര്‍ഷകര്‍ നേരിട്ട് പൂവില്ക്കാനെത്തുന്നതോടെ പൂ വിപണിയിലെ മത്സരം മുറുകുമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: