പത്തനാപുരം: ഫോറസ്റ്റ് ഉദ്യോഗസ്ഥനും സഹായിയും ചേര്‍ന്ന് ജോലി വാഗ്ദാനം ചെയ്ത് ആദിവാസി യുവതിയില്‍ നിന്നും പണം തട്ടിയതായി പരാതി.
അച്ചന്‍കോവില്‍ ആദിവാസി കോളനിയിലെ താമസക്കാരനായ സുകുവിന്റെ ഭാര്യ ശാലിനിയുടെ കയ്യില്‍ നിന്നുമാണ് ഉദ്യോഗസ്ഥര്‍ പണം വാങ്ങിയത്. കുംഭാവുരുട്ടി ടൂറിസ്റ്റ് കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു ശാലിനി. അച്ചന്‍കോവില്‍ ഡിവിഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥനും െ്രെഡവറും ചേര്‍ന്ന് ജോലി സ്ഥിരമാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടായിരം രൂപ വാങ്ങുകയും ഒരാഴ്ചയ്‌ക്കകം ഇരുപത്തയ്യായിരം നല്‍കണമെന്നാവശ്യപ്പെടുകയും ചെയ്തു.
ഇതിനിടെ നിലവിലുണ്ടായിരുന്നതാല്‍ക്കാലിക ജോലി വേണ്ടെന്ന് ഉദ്യോഗസ്ഥര്‍ എഴുതിവാങ്ങുകയും ചെയ്തു. ജോലി കാത്തിരുന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും മറുപടി കിട്ടാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് അറിഞ്ഞത്. വാച്ചര്‍ ജോലിക്കായി യൂണിഫോമും ഉപകരണങ്ങളും വാങ്ങി കാത്തിരിക്കുകയാണ് നിര്‍ധനയുവതി. ഭത്താവ് ഉപേക്ഷിക്കപ്പെട്ട ശാലിനിയുടെ കുടുംബത്തിന്റെ ഏകവരുമാനമായിരുന്നു ജോലി.
ഇതിനിടെ ട്രൈബല്‍ പ്രമോട്ടറുടെ സഹായത്തോടെ ആദിവാസികളുടെ രേഖകള്‍ തിരുത്തിയതായും പരാതിയുണ്ട്. കുട്ടികളെ പോലും സ്‌കൂളില്‍ വിടാന്‍ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ് ശാലിനിയും കുടുംബവും. െ്രെടബല്‍ ഓഫീസിലും ഡിഎഫ്ഒക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്.
















