പാലാ: നഗരസഭയിലെ ബിജെപി അംഗം അഡ്വ. ബിനു പുളിക്കക്കണ്ടം വ്യാഴാഴ്ച മുതല്‍ നഗരസഭാ ഹാളില്‍ നടത്തിവന്ന അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിച്ചു. ബിനു കൗണ്‍സിലിനു മുന്നില്‍ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും അംഗീകരിച്ച സാഹചര്യത്തിലാണ് സത്യഗ്രഹം അവസാനിപ്പിച്ചതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നഗരസഭ കൊട്ടാരമറ്റത്തും പാലാ തെക്കേക്കരയിലും നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ ലേലത്തിലെ അഴിമതി നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പൂച്ചട്ടികള്‍വച്ചത് സംബന്ധിച്ച ചിലവുകളും നടപടികളും ഇവ കൗസില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന ബിനുവിന്റെ ആവശ്യം ചെയര്‍മാന്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്. വിഷയം സഭ ചര്‍ച്ച ചെയ്യുംവരെ സത്യഗ്രഹം തുടരുമെന്നും ബിനു പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാവിലെ 10ന് നഗരസഭയുടെ പ്രത്യേക യോഗം ചേര്‍ന്ന് ബിനു ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുംവരെ സത്യാഗ്രഹം തുടരുമെന്നും ബിനു പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ രാവിലെ 10ന് നഗരസഭയുടെ പ്രത്യേകയോഗം ചേര്‍ന്ന് ബിനു ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും ഇതിനായി ബുധനാഴ്ച പ്രത്യേക നഗരസഭായോഗം വിളിക്കുമെന്നും കാണിച്ച് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് സത്യാഗ്രഹം പിന്‍വലിച്ചത്.
പത്രസമ്മേളനത്തില്‍ അഡ്വ. ബിനു പുളിക്കക്കണ്ടം, ബിജെപി സംസ്ഥാനസമിതിയംഗം പ്രൊഫ, ഡോ. ബി. വിജയകുമാര്‍, പാലാ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എന്‍. മോഹനന്‍ പനയ്‌ക്കല്‍, ഡോ. എസ്. സുകുമാരന്‍ നായര്‍, ഹരി എന്നിവര്‍ പങ്കെടുത്തു.
















