ആലപ്പുഴ: റേഷന്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്താനുള്ള വെബ്‌സൈറ്റ് പരാജയമെന്ന് പരാതി ഉയരുന്നു. ഡാറ്റ തിരുത്തുവാന്‍ യാതൊരു മാര്‍ഗ്ഗവും വെബ്‌സൈറ്റിലില്ല. എഡിറ്റ് ലിങ്ക് ഇല്ല. മാത്രവുമല്ല തിരുത്തലിനുവേണ്ടി വൈറ്റ് ബോക്‌സില്‍ നല്‍കുന്ന വിവരങ്ങള്‍ കാര്‍ഡുടമകള്‍ക്ക് തിരുത്തുന്നതായി നല്‍കി എന്നതിനെക്കുറിച്ച് യാതൊരു വിവരവും പ്രിന്റൗട്ടിലില്ല.
പൊതുജനങ്ങള്‍ക്ക് പ്രയോജനമുണ്ടാകുന്ന രീതിയില്‍ സൗജന്യമായി തെറ്റ്തിരുത്തുന്നതിനുള്ള നടപടികള്‍ അധികതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അക്ഷയ എന്റര്‍പ്രണേഴ്‌സ് അസോസിയേഷന്‍ കേരളയുടെ ജില്ലാ സ്റ്റിയറിംഗ് കമ്മറ്റി ആവശ്യപ്പെട്ടു.
കാര്‍ഡുടമകള്‍ക്ക് നിമിഷനേരംകൊണ്ട് നല്‍കി പ്രവര്‍ത്തനവിജയം വിജയം കൈവരിച്ച പാരമ്പര്യമാണ് നേരത്തെ അക്ഷയയ്‌ക്കുള്ളത്, അക്ഷയയെ പരീക്ഷണത്തിന് ഉപയോഗിച്ചതിന് ശേഷം അക്ഷയസംരംഭകര്‍ക്ക് സാമ്പത്തിക നേട്ടം കിട്ടേണ്ടിയിരുന്ന റേഷന്‍കാര്‍ഡ് പുതുക്കല്‍ പദ്ധതിയില്‍ നിന്ന് ജില്ലയില്‍ അധികൃതര്‍ അറിയാതെ അക്ഷയയെ ഒഴിവാക്കുകയായിരുന്നു. സി-ഡിറ്റ്, കുടുംബശ്രീ എന്നീ ഏജന്‍സി വഴിയാണ് നടപ്പിലാക്കിയത്.
റേഷന്‍ കാര്‍ഡ് ഡാറ്റാഎന്‍ട്രി മികച്ച സാങ്കേതികജ്ഞാനമോ, അടിസ്ഥാനപരമായ അറിവോ ഇല്ലാത്തവരെ ഉള്‍പ്പെടുത്തിയാണ് പൂര്‍ത്തീകരിച്ചതെന്നും ആക്ഷേപമുണണ്ട്. ജനങ്ങളില്‍ നിന്നും വാങ്ങിയ വണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുടേയും അടിസ്ഥാനത്തില്‍ പൂര്‍ത്തികരിച്ച് ഇപ്പോള്‍ പരിശോധിക്കാനായി ഇറക്കിയ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ പഴയ റേഷന്‍കാര്‍ഡിലെ വിവരങ്ങളും ധാരാളം തെറ്റുകളുമായാണ് വെബ്‌സൈറ്റില്‍ വന്നിരിക്കുന്നത്.
ഇത് പൊതുജനങ്ങള്‍ക്ക് വീണ്ടും പണം മുടക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങുവാനും പരിശോധനകള്‍ക്കായി ഇന്റര്‍നെറ്റ് കഫേകളില്‍ പണം നല്‍കേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നത്. യാതൊരു പരിശോധനയും കൂടാതെ ഡാറ്റാ എന്‍ട്രി നടത്തിയതിനാലാണ് ഈ പിഴവുകള്‍ വന്നത്.
ജില്ലയുടെ കാര്യത്തില്‍ ഡാറ്റാഎന്‍ട്രി യില്‍ അക്ഷയയ്‌ക്ക് യാതോരു ബന്ധവുമില്ല. റേഷന്‍ കാര്‍ഡ് തിരുത്തുന്നതിന് ഔദ്യോഗികമായി യാതൊരു അറിയിപ്പും അക്ഷയയ്‌ക്ക് ലഭിച്ചിട്ടില്ലെങ്കിലും പൊതുജനസേവനാര്‍ത്ഥം അക്ഷയ ജനങ്ങളെ സഹായിക്കാന്‍ തയ്യാറാണെന്നും അക്ഷയ അധികതര്‍ അറിയിച്ചു.
















