ഷിംല: സ്വന്തം ചാരിത്ര്യവും അന്തസും കാത്തു സൂക്ഷിക്കേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്തമാണെന്ന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി. വിവാഹിതനായ ഒരു പുരുഷന്‍ തന്നെ മാനഭംഗപ്പെടുത്തി എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നിരീക്ഷണം.
വിവാഹ വാഗ്ദാനം ചെയ്ത് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇയാള്‍ താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഒരു ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്റെ അന്തസും അഭിമാനവും നഷ്ടപ്പെടുത്താതെ നോക്കേണ്ടത് സ്ത്രീയുടെ കടമയാണെന്ന് കോടതി പറഞ്ഞു.
പുരുഷന്‍ ഒരിക്കലും ഒരു സ്ത്രീയെയും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കാറില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിയായ യുവാവും പരാതിക്കാരിയായ യുവതിയും അപരിചിതരല്ലെന്നും മാത്രമല്ല ഇരുവരും സുഹൃത്തുക്കളുമാണ്.
പ്രതിയായ യുവാവ് വിവാഹിതനാണെന്ന് അറിഞ്ഞിട്ടും അയാളുമായി ശാരീരിക ബന്ധം പുലര്‍ത്തിയത് യുവതിയുടെ തെറ്റാണ്. അതില്‍ നിന്നും അയാളെ പിന്തിരിപ്പിക്കേണ്ടത് യുവതിയായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
















