ന്യൂദല്‍ഹി: ഗതാഗത നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കു സുപ്രീം കോടതി സമിതിയുടെ നിര്‍ദേശം.
അമിതവേഗം, മദ്യപിച്ചുവാഹനമോടിക്കല്‍ എന്നിവ ഗൗരവമായി കാണണം. ഇരുചക്രവാഹനങ്ങള്‍ക്കു പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണം.
ഗതാഗതനിയമം ലംഘിച്ചാല്‍ മൂന്നു മാസത്തേക്കു ലൈസന്‍സ് റദ്ദാക്കണമെന്നും സമിതി നിര്‍ദേശിച്ചു.
















