ഭാരതത്തിലെ വിഘടനവാദികളെ കൈയിലെടുത്ത് കശ്മീര്‍ നേടിയെടുക്കാനാണോ പാക് ഹൈക്കമ്മീഷണറുടെ ശ്രമം. അതോ അതിനായുള്ള ഗൂഢതന്ത്രം ആസൂത്രണം ചെയ്യാനോ. ഇത്തരത്തില്‍ ഭാരതത്തിന്റെ സ്വന്തം ഭൂമിയെ നേടിയെടുക്കാമെന്നത് മിഥ്യാ ധാരണമാത്രമാണ്. എന്തൊക്കെ ചെയ്താലും ഒരുപിടി മണ്ണുപോലും നിങ്ങള്‍ക്ക് നേടിയെടുക്കാനാവില്ല. ഭാരതത്തിനേക്കാള്‍ ഒരു ദിവസം മുമ്പ് സ്വാതന്ത്ര്യം ലഭിച്ചതല്ലേ നിങ്ങള്‍ക്ക്. അന്നുമുതല്‍ ഭാരതത്തെ എങ്ങനെ നശിപ്പിക്കാം എന്നല്ലേ പാക് ഭരണകൂടത്തിന്റെ ചിന്തമുഴുവനും.
ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ മാതൃയാക്കുന്നതാവും ചിലപ്പോള്‍. അവരുടെ ഭരണകാലത്തെ കുറിച്ചുള്ള ഓര്‍മ്മ നിലനിര്‍ത്തുന്നതാവും അത്.നിങ്ങളുടെ നിലനില്‍പ്പുതന്നെ ഭാരതത്തെ എങ്ങനെ നശിപ്പിക്കാമെന്നാണ്. പിന്നെയെങ്ങനെയാണ് പാക്കിസ്ഥാനില്‍ സമാധാനം ഉണ്ടാവുക. ഭാരതത്തില്‍ ഭീകരാക്രമണങ്ങള്‍ക്കും സ്ഫോടനങ്ങള്‍ക്കും ആസൂത്രണം ചെയ്യുമ്പോള്‍ സ്വന്തം രാജ്യമാണ് നശിക്കുന്നതെന്ന് പാക് ഭരണകൂടം മനസിലാക്കുന്നില്ല. ഇത് ഭാരതത്തിനല്ല, മറിച്ച് പാക്കിസ്ഥാനു തന്നെയാണ് വിനയാകുന്നത്.
രാജ് കമല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: