ആലുവ: കേരള ക്ഷേത്രസംരക്ഷണസമിതി 50-ാമത് വാര്‍ഷികാഘോഷം 23 ന് കലൂര്‍ പാവക്കുളം ശ്രീമഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സമിതി ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന് അറിയിച്ചു. വൈകിട്ട് മൂന്ന് മണിക്ക് ശിവഗിരിമഠം അധ്യക്ഷന്‍ സ്വാമി പ്രകാശാനന്ദ ദീപപ്രോജ്വലനം നടത്തും.
സ്വാഗതസംഘം ചെയര്മാന് ഡോ. ഗിരിരാജ് അധ്യക്ഷത വഹിക്കും. കേളപ്പജി അനുസ്മരണവും പദ്ധതികള്‍ പ്രഖ്യാപിക്കലും സമിതി അധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് നടത്തും. സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തും. പി. ആര്. കൃഷ്ണകുമാര്‍ വാര്യര്‍ പ്രഭാഷണം നടത്തും. പ്രൊഫ. വി.ടി. രമ, കാരുമാത്ര വിജയന്, കുമ്മനം രാജശേഖരന്, ജി.സി. ദിനചന്ദ്രന്, ഉണ്ണികൃഷ്ണന് കോലേഴി എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: