അഗര്‍ത്തല: അതിര്‍ത്തി കടന്ന് ബംഗ്ലദേശിലെത്തിയ ബിഎസ്എഫ് ജവാന്മാരെ വിട്ടയച്ചു. ഭാരതത്തില്‍ കന്നുകാലികളെ കടത്തിക്കൊണ്ടു പോകുന്ന ബംഗ്ലാദേശി സംഘത്തെ പിന്തുടരവേയാണ് ബിഎസ്എഫ് ജവാന്മാര് അതിര്‍ത്തി കടന്നത്.
സൈനികര്‍ അതിര്‍ത്തി കടന്നതോടെ കള്ളക്കടത്തുസംഘം അവ രെ ആക്രമിച്ചു കീഴ്ചപ്പെടുത്തി ബംഗ്ലാദേശ് ബോര് ഡര് ഗാര്‍ഡ്സിനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ ന്ന് ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ സിപാഹിജാല ജില്ലയില്‍ വെച്ചുനടന്ന ഭാരത- ബംഗ്ലാദേശ് സൈനിക സംഘത്തിന്റെ ഫ്ളാഗ് മീറ്റിങിലാണ് ഇവരെ വിട്ടയച്ചത്.
ഭാരത അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും കന്നുകാലികളെ ബംഗ്ലാദേശില്‍ നിന്നുള്ള സംഘം തട്ടിക്കൊണ്ടു പോകുന്നതായി ഗ്രാമവാസികള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ കള്ളക്കടത്തു സംഘത്തെ പിന്തുടര്ന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് അതിര്‍ത്തി കടന്ന് ബംഗ്ലാദേശില്‍ എത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: