കോഴിക്കോട്: നഗരത്തിലെ ഗതാഗതകുരുക്ക് കുറയ്ക്കാന്‍ നടപടികളുമായി ട്രാഫിക് പോലീസ്. ഓണത്തോടനുബന്ധിച്ച് നഗരത്തില്‍ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കുന്നതിനായി ഒരാള്‍ മാത്രം സഞ്ചരിക്കുന്ന കാറുകള്‍, ജീപ്പ് എന്നിവ സിറ്റിയില്‍ പ്രവേശിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് ട്രാഫിക് പോലീസ് നല്കുന്ന നിര്‍ദ്ദേശം .
ആഗസ്റ്റ് 20 മുതല്‍ 10 ദിവസത്തേക്കാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കരിക്കാങ്കുളം,കാരപ്പറമ്പ്, എരഞ്ഞിപ്പാലം,കല്ലുത്താന്‍കടവ്, കല്ലായിപ്പാലം, മീഞ്ചന്ത, കോരപ്പുഴ പാലം തുടങ്ങിയസ്ഥലങ്ങളില്‍ റോഡുകളില്‍ രൂപപ്പെട്ട വലിയ കുഴികള്‍ കാരണം വലിയ തോതില്‍ ഗതാഗത തടസ്സവും ഗതാഗതകുരുക്കും അനുഭവപ്പെടുന്നുണ്ട്.
ഓണത്തോടനുബന്ധിച്ചുള്ള തിരക്കും നഗരത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. ഓണത്തോടനുബന്ധിച്ച് ഷോപ്പിംങ്ങിനും മറ്റുമായി നിരവധി വാഹനങ്ങളാണ് നഗരത്തിലേക്ക് എത്തുന്നത്. റോഡിലെ കുഴികളോടനുബന്ധിച്ചുള്ള ഗതാഗത സ്തംഭനത്തോടൊപ്പം കൂടുതല്‍ വാഹനങ്ങള്‍ സിറ്റിയില്‍ പ്രവേശിക്കുന്നത് മൂലം ഗതാഗത തടസ്സം രൂക്ഷമാകുമെന്നതിനാലാണ് ഈ നിയന്ത്രണം.
ജനങ്ങള്‍ കഴിയുന്നതും പൊതു ഗതാഗത സംവിധാനം പ്രയോജനപ്പെടുത്തണമെന്നും സിറ്റിക്ക് വെളിയിലായി സ്വകാര്യ വാഹനങ്ങള്‍ വെച്ച് സിറ്റിക്കുള്ളില്‍ പരമാവധികാറുകള് പോലുള്ള വാഹനങ്ങള്‍ ഒഴിവാക്കണമെന്ന് ട്രാഫിക് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: