ന്യൂദല്‍ഹി: ഖത്തറിന്റെ വികസനത്തിന് ഭാരത വംശജര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ തൊഴില്‍-സാമൂഹ്യക്ഷേമ മന്ത്രിയുടെ പ്രശംസ. ഭാരത-ഖത്തര്‍ സംയുക്ത വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിനു മുന്നോടിയായാണ് മന്ത്രി അബ്ദുള്ള എസ്. അല്‍ ഖുലായ്ഫിയുടെ പ്രശംസ.
തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും ഖത്തറിലെ ഭാരത സ്ഥാനപതി സഞ്ജീവ് അറോറയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
ന്യൂദല്‍ഹിയില്‍ നടന്ന യോഗത്തില്‍ ഭാരത സംഘത്തെ പ്രൊട്ടക്റ്റര്‍ ജനറല്‍ ഓഫ് എമിഗ്രന്റസ് മോനിഷ് വര്‍മ നയിച്ചു. ഖത്തര്‍ സംഘത്തിന് തൊഴില്‍-സാമൂഹ്യക്ഷേമ മന്ത്രാലയത്തിലെ നിയമ കാര്യങ്ങളുടെ ചമുതലയുള്ള സെക്രട്ടറി സലേ സെയ്ദ് അല്‍ ഷാവി നേതൃത്വം നല്‍കി.
















