കൊല്ലം: നാല് മാസത്തെ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷം കശുവണ്ടി വികസന കോര്‍പറേഷന് കീഴിലുള്ള ഫാക്ടറികള്‍ പ്രവര്‍ത്തിച്ച് തുടങ്ങി.
തോട്ടണ്ടി വാങ്ങാനുള്ള മൂലധനം ലഭിക്കാത്തതിനാല്‍ നാല് മാസത്തിലേറെയായി ഫാക്ടറികള്‍ അടച്ചിട്ടത് തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.സര്‍ക്കാരിന്റെ നയമാണ് ഫാക്ടറികള്‍ ദീര്‍ഘനാളത്തേയ്‌ക്ക് അടച്ചിടാന്‍ കാരണമായതെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. വോയിസ് തോട്ടണ്ടി വാങ്ങാന്‍ പണമില്ലാത്തതിനാലാണ് കശുവണ്ടിവികസന കോര്‍പറേഷന് കീഴിലുള്ള 34 ഫാക്ടറികള്‍ കഴിഞ്ഞ നാല് മാസക്കാലം അടച്ചിടേണ്ടി വന്നത്.
ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചതോടെയാണ് ഫാക്ടറികള്‍ വീണ്ടും തുറന്നത്. പതിനായിരത്തോളം തൊഴിലാളികള്‍ക്കാണ് ഇത് ആശ്വാസമായത്. 2009 മുതല്‍ നല്‍കാനുള്ള ഗ്രാറ്റുവിറ്റി കുടിശിക, കഴിഞ്ഞ ഓണത്തിന്റെ ബോണസ് കുടിശിക, അടയ്‌ക്കാനുള്ള പിഎഫ്, ഇഎസ്‌ഐ കൂടാതെ ഈ ഓണത്തിന്റെ ബോണസ് അടക്കം തൊഴിലാളികള്‍ക്ക് കൊടുത്തുതീര്‍ക്കുമെന്നും അറിയിച്ചു
















