രാജേഷ് ദേവ്
പേട്ട: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്നിന്നും അനുവദിക്കുന്ന പ്രാദേശിക വികസന ഫണ്ട് തട്ടിയെടുക്കാന്‍ വിവിധ ഇടവക വികാരികള്‍ ശ്രമം തുടങ്ങി. ഇതുസംബന്ധിച്ച് ടൈറ്റാനിയം മാനേജിംഗ് ഡയറക്ടറുമായി ചര്ച്ചയില്ലാണ്. കണ്ണാന്തുറ, വെട്ടുകാട്, കൊച്ചുവേളി ഇടവകകളിലെ വികാരിമാരും ഇവരുടെ ഒത്താശയുള്ള കോസ്റ്റ് അപ്ലിറ്റി അസോസിയേഷന് ഭാരവാഹികളും ചേര്‍ന്നാണ് വരുന്ന നഗരസഭ തെരഞ്ഞെടുപ്പിന് മുമ്പ് പണം കൈവശപ്പെടുത്താന്‍ നീക്കം നടത്തുന്നത്.
ടൈറ്റാനിയം ഫാക്ടറിയുടെ സമീപപ്രദേശങ്ങളായ മാധവപുരം, ബാലനഗര്‍ ആള് സെയില്‍സ്, ചെറു വെട്ടുകാട്, കരിക്കകം എന്നിവിടങ്ങളിലെ സാമൂഹ്യക്ഷേമ വികസനങ്ങള്‍ക്കായി 2007-ല്‍ ടൈറ്റാനിയത്തില്‍ നിന്നും രണ്ടുകോടി ജില്ലാ കളക്ടറുടെ ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കിയിരുന്നു. എന്നാല്‍ ഈ തുകകൊണ്ട് പ്രദേശത്ത് യാതൊരു വികസനവും നടത്താതെ രാഷ്ട്രീയ ചുതാട്ടത്തില്‍ തീരപ്രദേശത്തെ ക്രൈസ്തവര്‍ക്ക് ഫിഷറീസ് വകുപ്പുവഴി 50 ലക്ഷംരൂപ ചെലവിടുകയാണുണ്ടായത്. ചെറുകിട സ്ഥാപനങ്ങളുടെ നടത്തിപ്പിനായി വായ്പയെന്നതരത്തില് അനുവദിച്ച തുകയില്‍ ഇന്നുവരെ തിരിച്ചടവ് ഉണ്ടായിട്ടില്ലെയെന്നത് ശ്രദ്ധേയമാണ്. വായ്പയെടുത്തവരുടെ പേരു വിവരങ്ങള്‍പോലും ചെതലരിച്ച് നശിച്ചുപോയിന്നെ നിഗമനത്തിലാണ് ഫിഷറീസ് അധികൃതര്‍. ഇതേ സാഹചര്യം നിലനില്ക്കുവെയാണ് ബാങ്കില്‍ നിക്ഷിപ്തമായ പലിശയടക്കമുള്ള മൂന്നുകോടിയോളം വരുന്ന തുക തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നത്.
കഴിഞ്ഞകാലങ്ങളിലെ ഫാക്ടറിയില്‍നിന്നും മലിനജലം ഓട വഴി കടലിലേക്ക് ഒഴുക്കി വിടുന്നതിന്റെ പേരില്‍ പരിസ്ഥിതി പ്രശ്നവും മാരക രോഗങ്ങളുണ്ടാകുന്നുയെന്ന് പറഞ്ഞാണ് ടൈറ്റാനിയത്തില്‍ നിന്നും ഇടവകകള്‍ സാമ്പത്തിക ജോലി നിയമന ആനുകൂല്യങ്ങള്‍ നേടിയിരുന്നത്. എന്നാല്‍ മലിനീകരണ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടും ഇടവകകളുടെ ശ്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: