മലപ്പുറം: പഞ്ചായത്ത്, വില്ലേജ് ഓഫീസ്, നഗരസഭ തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകളില്‍ പോകുന്നവര്‍ കരുതിയിരിക്കുക. സഹായിക്കാനെന്ന പേരില്‍ നിങ്ങളുടെ അടുക്കല്‍ എത്തുന്ന കൂലി എഴുത്തുകാര്‍ കീശ കാലിയാക്കും. വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷ ഫോമുകളിലെ ചോദ്യാവലി ലളിതമാണെങ്കിലും പഴയ ശൈലിയില്‍ നിന്നും മാറ്റം വന്നട്ടില്ല. സാധാരണക്കാരന് പെട്ടെന്ന് മനസിലാകുകയുമില്ല. അപ്പോഴാണ് ഇത്തരം അപേക്ഷ പൂരിപ്പിച്ചു കൊടുക്കുന്നവര്‍ രംഗപ്രവേശം ചെയ്യുന്നത്. ഇനി തനിയെ പൂരിപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ തന്നെ ഇവര്‍ അനുവദിക്കുകയുമില്ല. ഉപജീവനത്തിന് വേണ്ടിയല്ലേ എന്ന് കരുതി ആളുകള്‍ അപേക്ഷ പൂരിപ്പിക്കാന്‍ അവരെ തന്നെ ഏല്‍പ്പിക്കും. പൂരിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ കൂലി ചോദിച്ചാല്‍ നിങ്ങള്‍ എന്തെങ്കിലും തന്നാല്‍ മതിയെന്നാകും പറയുക. പക്ഷേ ജോലി കഴിഞ്ഞാല്‍ ഭാവം മാറും. അവര്‍ മനസില്‍ വിചാരിക്കുന്ന തുകയില്‍ നിന്ന് ഒരു രൂപ കുറഞ്ഞാല്‍ പിന്നെ പൊതുജന മധ്യത്തില്‍ നാറ്റിക്കും. ചിലര്‍ കയ്യേറ്റത്തിന് വരെ മുതിരും. പരമാവധി ഇങ്ങനെയുള്ളവരെ സമീപിക്കരുതെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
ഒരു ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആകെ ചിലവ് വരുന്നത് 37 രൂപയാണ്. 20 രൂപയുടെ മുദ്രപത്രവും അഞ്ച് രൂപയുടെ സ്റ്റാമ്പും 12 രൂപ ഫീസും. പക്ഷേ ഇതിന്റെ അപേക്ഷ പൂരിപ്പിക്കാന്‍ ഇത്തരക്കാര്‍ വാങ്ങുന്നത് 30 രൂപയാണ്. അപ്പോള്‍ ആകെ ചിലവ് 67 രൂപ. സര്‍ക്കാര്‍ ഫോമുകള്‍ കുറച്ചുകൂടി ലളിതമാക്കിയാലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: