മ്യൂണിക്ക്: ജര്‍മ്മന്‍ ബുന്ദസ് ലീഗില്‍ ഈ സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനും കരുത്തരായ ബൊൂറിയ ഡോര്‍ട്ട്മുണ്ടിനും മിന്നുന്ന ജയം. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഹാംബര്‍ഗിനെ തകര്‍ത്താണ് ബയേണ്‍ മ്യൂണിക്ക് പുതിയ സീസണ് തുടക്കം കുറിച്ചത്. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ബൊറൂസിയ 4-0ന് ബൊറൂസിയ മൊച്ചന്ഗ്ലബാക്കിനെ കീഴടക്കി.
കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ബയേണിന് വേണ്ടി തോമസ് മുള്ളര്‍ ഇരട്ടഗോള്‍ നേടി. 27-ാം മിനിറ്റില്‍ ബനാറ്റിയയിലൂടെ ഗോള്‍ വേട്ടക്ക് തുടക്കമിട്ട ബയേണിന് വേണ്ടി 53-ാം മിനിറ്റില്‍ റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയും 87-ാം മിനിറ്റില്‍ ഡഗ്ലസ് കോസ്റ്റയും ലക്ഷ്യം കണ്ടപ്പോള്‍ 69, 73 മിനിറ്റുകളിലായിരുന്നു തോമസ് മുള്ളറുടെ ഗോളുകള്‍.
മറ്റ് മത്സരങ്ങളില്‍ ഷാല്‍ക്കെ 3-0ന് വെര്‍ഡര്‍ ബ്രമനെയും ബയേര്‍ ലെവര്ക്യൂസന് 2-1ന് ഹോഫന്ഹിമിനെയും പരാജയപ്പെടുത്തി. ഹെര്‍ത്ത 1-0ന് ആഗ്സ്ബര്‍ഗിനെ പരാജയപ്പെടുത്തിയപ്പോള്‍ ഹാനോവര്‍ ആദ്യ മത്സരത്തില്‍ സമനില വഴങ്ങി.
















