Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പിതൃസ്മരണയില്‍ ഭക്തിപൂര്‍വ്വം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 10:57 pm IST
in Thiruvananthapuram

 

 

 

ശിവാകൈലാസ്

തിരുവനന്തപുരം: ദര്‍ഭയും ജലഗന്ധപുഷ്പവും എള്ളും ചോറുരുളയും അര്‍പ്പിച്ച് പിത്യമോക്ഷത്തിനായി ഒരു ആത്മസമര്‍പ്പണം കൂടി. പിത്യക്കളുടെ സ്മരണകള്‍ക്കു മുന്നില്‍ ശിരസ്സുനമിച്ച് പിതൃപൂജയര്‍പ്പിക്കാന്‍ കര്‍ക്കിടകവാവ് ദിവസമായ ഇന്നലെ വിവിധ ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ ഭക്തജനങ്ങളുടെ തിരക്കായിരുന്നു. മനസും ശരീരവും ശുദ്ധമാക്കി ശ്രദ്ധയോടെ ശ്രാദ്ധകര്‍മ്മങ്ങള്‍ അനുഷ്ഠിക്കണമെന്നതാണ് വിധി.

പതിനായിരങ്ങളാണ് കര്‍ക്കിടകവാവു പിതൃതര്‍പ്പണത്തിനായി വിവിധ സ്‌നനാഘട്ടങ്ങളില്‍ എത്തിച്ചേര്‍ന്നത്. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം,ശംഖുംമുഖം കടപ്പുറം, വര്‍ക്കല പാപനാശം കടപ്പുറം, കന്യാകുമാരിയിലെ ത്രിവേണി സംഗമം, അരുവിക്കര ദേവീക്ഷേത്രത്തിലെ ബലിമണ്ഡപം, അരുവിപ്പുറം ക്ഷേത്രക്കടവ്, കരുമം വിഷ്ണു ക്ഷേത്രം, പൂവ്വാര്‍ പൊഴിക്കടവ് എന്നിവിടങ്ങളില്‍ അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു.മാതൃ,പിതൃ,ബന്ധുമിത്രാദികള്‍ തുടങ്ങി മരിച്ചുപോയവര്‍ക്ക് ആണ്‍ പെണ്‍ ഭേദമില്ലാതെ ശ്രാദ്ധക്രിയകള്‍ ചെയ്യാന്‍ ബലിമണ്ഡപങ്ങളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.

തിരുവല്ലം പരശുരാമസന്നിധിയില്‍ പിതൃതര്‍പ്പണം പുലര്‍ച്ചെ 2.40ന് ആരംഭിച്ചു. ചടങ്ങുകള്‍ക്കായി ഉച്ചവരെ നല്ല തിരക്കായിരുന്നു. വാവിന് തലേദിവസം രാത്രിയോടെ പിതൃകര്‍മ്മം നടത്താനെത്തിയവരുടെ വന്‍തിരക്ക് അനുഭവപ്പെട്ടു. പുലര്‍ച്ചയോടെ തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുകയായിരുന്നു. തിരുവല്ലം- കൈമനം റോഡില്‍ നിന്നു രണ്ട് വരികളായിട്ടാണ് ക്ഷേത്രസന്നിധിയിലേക്ക് പ്രവേശനം അനുവദിച്ചത്. ഒരേസമയം 700 പേര്‍ക്ക് കര്‍മങ്ങള്‍ നടത്താന്‍ കഴിയുന്ന ഏഴു ബലിമണ്ഡപങ്ങളിലായാണ് ചടങ്ങുകള്‍ നടന്നത്. മുഖ്യപുരോഹിതന്മാരായ പ്രവീണ്‍ ശര്‍മ്മയുടെയും വിജയകുമാര്‍ ഇളയതിന്റെയും നേതൃത്വത്തില്‍ 22 പുരോഹിതരും 23 പരികര്‍മ്മികളും പൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

ലങ്കകടവില്‍ ദേവസ്വത്തിന്റെ ബലിമണ്ഡപത്തിന് പുറമെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിലും ബലിമണ്ഡപം ഒരുക്കി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തിരക്ക് കൂടുതല്‍ അനുഭവപ്പെട്ട പതിനഞ്ച് സ്ഥലത്ത് സിസി ക്യാമറകള്‍ സ്ഥാപിച്ച്് ക്ഷേത്രപരിസരത്ത് പ്രതേ്യക പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുത്തി. ക്ഷേത്രസംരക്ഷണസമിതി തിരുവല്ലം യൂണിറ്റിലെ അഞ്ഞുറോളം പ്രവര്‍ത്തകരും തിരക്ക് നിയന്ത്രിക്കാന്‍ സജ്ജമായിരുന്നു. സേവാഭാരതി സൗജന്യമായി മെഡിക്കല്‍ ക്യാമ്പും ആംബുലന്‍സ് സര്‍വീസും അന്നദാനവും നടത്തി.

ശംഖുംമുഖം കടപ്പുറത്തെ മണല്‍ പരപ്പില്‍ നൂറുകണക്കിനു പുരോഹിതന്മാര്‍ പിതൃകര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികരായി. വിശ്വഹിന്ദു പരിഷത്തും പ്രത്യേക ബലിമണ്ഡപം ഒരുക്കി പുരോഹിതന്മാരെ നിയോഗിച്ച് പിതൃപൂജയ്‌ക്ക് വേണ്ട സജ്ജീകരണങ്ങള്‍ ചെയ്തിരുന്നു.അരുവിക്കരയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ ബലിമണ്ഡപത്തിലാണ് ഇക്കുറി പിതൃതര്‍പ്പണം നടന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

Kerala

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

Kerala

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

India

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

Kerala

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

പുതിയ വാര്‍ത്തകള്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.