തീര്‍ച്ചയായും പോലീസ് സേന ആത്മാര്‍ഥമായി വിചാരിച്ചാല്‍ വളരെയധികം മാറ്റം കൊണ്ടുവരാന്‍ സാധിക്കും. പോലീസിന്റെ മുമ്പില്‍ വരുന്നവരെയെല്ലാം കുറ്റവാളികളുടെ രീതിയില്‍ നോക്കാതെ മാന്യമായി പെരുമാറിയാല്‍ ജനങ്ങളില്‍ നിന്നുതന്നെ കുറ്റാന്വേഷണത്തിന് സഹായം ലഭിക്കും. എന്തായാലും ഡി ജി പി യുടെ എല്ലാ നടപടിക്കും നല്ല ഫലം വരട്ടെ.
സോമശേഖരന്‍ നായര്‍
ടി.പി. സെന്‍കുമാര്‍ ഡിജിപി സ്ഥാനത്തുവന്നതിനു ശേഷം ചെയ്ത അല്ലെങ്കില്‍ ചെയ്യാന്‍ ശ്രമിച്ച പല കാര്യങ്ങളെയും ഞാന്‍ വളരെ അധികം ബഹുമാനിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. എന്നാല്‍ വളരെയധികം വേദനയോടെ പറയട്ടെ ,നമ്മുടെ പോലീസ് സ്റ്റേഷനുകളില്‍ ഇന്ന് നടക്കുന്ന പല കാര്യങ്ങളും പുറത്തു പറയാന്‍ കൊള്ളാത്തതാണ്. സാധാരണക്കാരന് അവിടെ പേടിയില്ലാതെ ചെല്ലാനോ അപമാനമില്ലാതെ മടങ്ങാനോ കഴിയുന്നില്ല. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം പോലും മറിച്ചല്ല.
പെണ്വാണിഭക്കാരനെയും കൊലപാതകിയെയും ബഹുമാനിക്കുകയും സാധാരണക്കാരെ അസഭ്യം പറയുകയും ചെയ്യുന്ന പോലീസ് സ്റ്റേഷനുകളാണ് കൂടുതല്‍! പല പോലീസുകാരും ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്നവരാണ്. കാശ് ഇല്ലാത്തവനും സ്വാധീനം ഇല്ലാത്തവനും നീതി ലഭിക്കാത്ത ഒരു അവസ്ഥയായി നമ്മുടെ സ്റ്റേഷനുകളില്‍. എല്ലാവര്ക്കും പോലീസ് സ്റ്റേഷനുകളില്‍ നിന്ന് നീതി ലഭിക്കുവാനുള്ള നടപടികള്‍ എടുക്കുവാന്‍ താങ്കള്‍ക്ക് സാധിക്കട്ടെ.
ബിനു കല്ലറയ്ക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: