Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കിരീടം ഇന്ത്യന്‍ എ ടീമിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 09:16 pm IST
inSports

ചെന്നൈ: അവസരത്തിനൊത്തുയര്‍ന്ന ഗുര്‍കീരത് സിംഗിന്റെയും മലയാളി താരം സഞ്ജു വി. സാംസന്റെയും കരുത്തില്‍ ഇന്ത്യന്‍ എ ടീമിന് ത്രിരാഷ്‌ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കിരീടം. ഇന്നലെ ഓസ്‌ട്രേലിയന്‍ എ ടീമിനെ 39 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ എ ടീം കിരീടം മാറോടുചേര്‍ത്തത്. ഒരു ഘട്ടത്തില്‍ ആറിന് 142 എന്ന നിലയില്‍ പരാജയത്തെ മുന്നില്‍ക്കണ്ട ഇന്ത്യന്‍ ടീമിനെ ഗുര്‍കീരത് സിംഗും (87 നോട്ടൗട്ട്), സഞ്ജു വി. സാംസണും (പുറത്താകാതെ 24) ചേര്‍ന്നാണ് വിജയത്തിലേക്ക് നയിച്ചത്. 39 പന്തുകളും നാല് വിക്കറ്റുകളും ബാക്കിനില്‍ക്കേയാണ് ഓസ്‌ട്രേലിയ ഉയര്‍ത്തിയ 227 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മറികടന്നത്. 87 റണ്‍സും രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയ ഗുര്‍കീരത് സിംഗാണ് മാന്‍ ഓഫ് ദി മാച്ച്. മയാങ്ക് അഗര്‍വാളാണ് മാന്‍ ഓഫ് ദി ടൂര്‍ണമെന്റ്.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയ്‌ക്ക് മുന്നില്‍ പതറി 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റിന് 145 എന്ന ശക്തമായ നിലയില്‍ നിന്നാണ് ഓസ്‌ട്രേലിയന്‍ എ ടീം തകര്‍ന്നത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയും (88 പന്തില്‍ 76) ജോ ബേണ്‍സും (46 പന്തില്‍ 41) ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ 13.4 ഓവറില്‍ 82 റണ്‍സ് ഇവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബേണ്‍സിനെ ഗുര്‍കീരത് സിംഗ് സ്വന്തം പന്തില്‍ പിടിച്ചതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. പിന്നീട് ട്രവിസ് ഹെഡും (38 പന്തില്‍ 20) ഖവാജയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 56 റണ്‍സും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹെഡിനെ കരണ്‍ ശര്‍മ്മ ഉന്മുക്ത് ചന്ദിന്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. പിന്നീടെത്തിയവര്‍ക്കൊന്നും മികച്ച ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാന്‍ കഴിയാതിരുന്നതും കംഗാരുക്കള്‍ക്ക് തിരിച്ചടിയായി.

കല്ലം ഫെര്‍ഗൂസന്‍ (41 പന്തില്‍ 21), ആഷ്ടണ്‍ അഗാര്‍ (15), ആദം സാംബ (15), ജെയിംസ് പാറ്റിന്‍സണ്‍ (11) എന്നിവരാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യക്കായി കരണ്‍ ശര്‍മ്മ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ കരണ്‍ ശര്‍മ്മയും ഗുര്‍കീരത് സിംഗും രണ്ടെണ്ണം വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ എ ടീമിന് മയാങ്ക് അഗര്‍വാളും ഉന്മുക്ത് ചന്ദും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 29 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത അഗര്‍വാള്‍ റണ്ണൗട്ടായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ ഇന്ത്യ മൂന്നിന് 65 എന്ന നിലയിലായി. 24 റണ്‍സെടുത്ത ഉന്മുക്ത് ചന്ദും റണ്ണൊന്നുമെടുക്കാതെ കരുണ്‍ നായരുമാണ് മടങ്ങിയത്. സ്‌കോര്‍ 82-ല്‍ എത്തിയപ്പോള്‍ 9 റണ്‍സെടുത്ത മനീഷ് പാണ്ഡെയെയും 108-ല്‍ നില്‍ക്കേ 29 റണ്‍സെടുത്ത കേദാര്‍ ജാദവിനെയും ഇന്ത്യക്ക് നഷ്ടമായി.

പിന്നീട് 142 റണ്‍സിലെത്തിയപ്പോള്‍ 16 റണ്‍സെടുത്ത അക്ഷര്‍ പട്ടേലിനെയും നഷ്ടമായതോടെ ഇന്ത്യ പരാജയം മണത്തു. പിന്നീട് ഗുര്‍കീരത് എന്ന പഞ്ചാബുകാരന്റെ ബാറ്റിങ് മികവില്‍ ഉജ്വലമായി തിരിച്ചുവരികയായിരുന്നു. 85 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പടെ 87 റണ്‍സാണ് നേടിയത്. നാലിന് 82 എന്ന നിലയില്‍ ഇന്ത്യ തകര്‍ച്ചയെ നേരിട്ടിരിക്കുമ്പോഴാണ് ഗുര്‍കീരത്ത് അത്ഭുതകരമായി രക്ഷകവേഷമണിഞ്ഞത്. മലയാളി താരം സഞ്ജു വി. സാംസണ്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് ഗുര്‍കീരതിന് മികച്ച പിന്തുണ നല്‍കിയതും ഇന്ത്യന്‍ വിജയത്തിന് മിഴിവേകി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ബില്‍ രാജ്യസഭയും പാസാക്കി

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

Kerala

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

India

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

India

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.