Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നിര്‍മാണത്തിലിരുന്ന ചേപ്പിലാട് ഇരുമ്പ് പാലം കട്ടപ്പുറത്ത്; നാട്ടുകാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 10:46 am IST
inThiruvananthapuram

അപ്രോച്ച് റോഡിന് വസ്തു വിട്ടുകൊടുത്ത കര്‍ഷകര്‍ കരയില്‍ നിര്‍മാണത്തിലിരിക്കുന്ന നടപ്പാലത്തിന് സമീപം

പ്രവീണ്‍ പാലോട്

പാലോട്: വാമനപുരം നദിക്ക് കുറുകെ ചേപ്പിലോട് കടവില്‍ സ്ഥാപിക്കാനായി നിര്‍മിച്ച നടപ്പാലം കട്ടപ്പുറത്തായിട്ട് ഒന്നരവര്‍ഷം പിന്നിട്ടു. പാലത്തിന്റെ നിര്‍മാണം കരയില്‍ വച്ച് നടത്തിയതിനാല്‍ അബാര്‍ട്ട്‌മെന്റ്‌സില്‍ പാലം ഇറക്കി വയ്‌ക്കുക എന്ന ശ്രമകരമായ ജോലി ഇപ്പോഴും ബാക്കിയാണ്. പാലത്തിന് സംരക്ഷണഭിത്തികളും അപ്രോച്ച് റോഡുകളും പണിതിട്ടുമില്ല.

2013-14 വര്‍ഷത്തെ കേരളവികസന പദ്ധതിപ്രകാരം ജില്ലാ പഞ്ചായത്ത് 38 ലക്ഷം രൂപ ചെലവില്‍ ആരംഭിച്ച പാലം പണിയാണ് അനിശ്ചിതത്വത്തിലായത്. പുല്ലമ്പാറ-കല്ലറ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിന് 42 മീറ്റര്‍ നീളവും 1.7 മീറ്റര്‍ വീതിയുമുണ്ട്. 1.5 മീറ്റര്‍ ഉയരത്തില്‍ കൈവരികളും സ്ഥാപിച്ചിട്ടുണ്ട്.

40 മീറ്ററോളം വീതിയുള്ള നദിയുടെ മധ്യഭാഗത്ത് പില്ലര്‍ നിര്‍മിക്കാതെ നടപ്പാലം സ്ഥാപിക്കുന്നത് ബലക്ഷയത്തിനു ഇടയാക്കുമെന്നാണ് പരാതി. പില്ലറിന്റെ അഭാവത്തില്‍ കരയില്‍ നിന്ന് പാലം നീക്കി അബാര്‍ട്ട്‌മെന്റ്‌സില്‍ വയ്‌ക്കാനും ഏറെ പണിപ്പെടണം. പാലം ആറിനു കുറുകെ നീക്കിവയ്‌ക്കുന്നതിന് കരാര്‍ ഉറപ്പിച്ചിരുന്നയാള്‍ മുങ്ങുകയായിരുന്നു. പുതിയ കരാറുകാരനെ ചുമതലപ്പെടുത്തിയെങ്കിലും പണി ആരംഭിച്ചിട്ടില്ല.

ഇരുപഞ്ചായത്തിലുമുള്ളവര്‍ കടത്തുവള്ളത്തെ ആശ്രയിച്ചാണ് നദി കടന്നിരുന്നത്. പാലം പണി തുടങ്ങിയതോടെ കടത്തുവള്ളം നിര്‍ത്തലാക്കി. ഇതോടെ ആറ്റിനക്കരെയുള്ള എല്‍പി,യുപി, ഹൈസ്‌കൂളുകളില്‍ പഠിച്ചിരുന്ന കുട്ടികളുടെ ഭാവി ഇരുളിലായി.

മഴക്കാലത്ത് ആറ്റില്‍ ജലനിരപ്പ് ഉയരുന്നതും മീന്‍മുട്ടി ഡാം തുറന്നുവിടുന്നതും ജീവന് ഭീഷണിയായതോടെ കുട്ടികളെ സ്‌കൂളില്‍ അയയ്‌ക്കാന്‍ രക്ഷാകര്‍ത്താക്കള്‍ തയ്യാറാകുന്നില്ല. കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം, മാര്‍ക്കറ്റ്, മൃഗാശുപത്രി, ക്ഷീരസംഘം, തപാലാഫീസ് തുടങ്ങിയ പൊതുസ്ഥാപനങ്ങളില്‍ എത്തണമെങ്കിലും തദ്ദേശവാസികള്‍ക്ക് നദി കടക്കണം.

നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിനൊടുവിലാണ് ചേപ്പിലോട് കടവില്‍ നടപ്പാലം അനുവദിച്ചത്. അപ്രോച്ച്‌റോഡ് പണിയാന്‍ സ്ഥലവാസിയായ ബാലചന്ദ്രന്‍ തന്റെ പുരയിടത്തിലെ ആഞ്ഞിലി, തേക്ക്, റബര്‍ തുടങ്ങിയ മരങ്ങള്‍ മുറിച്ചു മാറ്റി സൗജന്യമായാണ് ഭൂമി വിട്ടുകൊടുത്തത്.

ബാലചന്ദ്രന്‍ ഉള്‍പ്പടെ പാലം യാഥാര്‍ഥ്യമായി കാണാന്‍ നിസ്വാര്‍ഥസേവനം നല്‍കിയ നിരവധിപേര്‍ കബളിപ്പിക്കപ്പെട്ട അവസ്ഥയിലാണിപ്പോള്‍. എന്നാല്‍ നദിയുടെ മറുകരയില്‍ അപ്രോച്ച്‌റോഡിന് വസ്തു യഥാസമയം വിട്ടുകിട്ടാത്തതാണ് പാലം പണി നിലയ്‌ക്കാന്‍ ഇടയാക്കിയതെന്നും ഒരു മാസത്തിനുള്ളില്‍ നദിക്ക് കുറുകെ പാലം സ്ഥാപിക്കുമെന്നും കരാറുകാരന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

പുതിയ വാര്‍ത്തകള്‍

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.