കൊയിലാണ്ടി: മുനിസിപ്പല്‍ അധകൃതര്‍ക്ക് താക്കീതായി യുവമോര്‍ച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭാ മാര്‍ച്ച് നടത്തി. നഗരത്തിലെ അനധികൃത പെട്ടിക്കടകള്‍ എടുത്ത് മാറ്റാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. നിരവധി തവണ യുവമോര്‍ച്ച മുന്‍സിപ്പാലിറ്റി അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കുകയും സായാഹ്ന ധര്‍ണകള്‍ നടത്തിയിട്ടും നഗരത്തിലെ അനധികൃത പെട്ടിക്കടകള്‍ എടുത്തുമാറ്റാന്‍ അധികാരികള്‍ തയാറായില്ല.
കൊയിലാണ്ടിയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിമരുന്ന് വില്പനയുടെ കേന്ദ്രങ്ങളാണ് ഈ പെട്ടിക്കടകള്‍. ചില രാഷ്ട്രീയ നേതാക്കള്‍ക്കും ലഹരിമരുന്ന് വില്‍പ്പനയില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
നഗരസഭയുടെ പരിധിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി നിരവധി കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ട്. ഇവക്കെതിരെ നടപടി സ്വീകരിക്കുക, പൊതുശ്മശാനം യാഥാര് ത്ഥ്യമാക്കുക, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സ്ഥലം കണ്ടെത്തുക, വിനോദനികുതി കൃത്യമായി പിരിച്ചെടുക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്.
യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെ. പ്രേംജിത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡ ലം പ്രസിഡന്റ് അഖില്‍ പന്തലായനി അദ്ധ്യക്ഷത വഹിച്ചു. കെ.വി. സുരേഷ്, സുധീഷ് നടുവത്തൂര്‍, മുകുന്ദന്, അഖി ല്ചന്ദ്രന്, സി.കെ അംഗിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: