നമ്മള് മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ പോയാലാണ് അറബിയും ഇംഗ്ലീഷും ഉറുദുവും ഹിന്ദിയും സംസാരിക്കാന്‍ പഠിക്കുന്നത്. അതും ആറുമാസത്തിനുള്ളില്‍. മാസങ്ങള്‍ മതി പച്ചവെള്ളം പോലെയാകാന്‍. ഇത്രയും വര്‍ഷം ഭാരതത്തില്‍ കഴിഞ്ഞിട്ടും ഹിന്ദി ഭാഷ അറിയാത്തയാള്‍ എങ്ങനെ പൊതുപ്രവര്ത്തകനാകും. ഇത്തരത്തില്‍ ഒരാള്‍ ഭരിക്കുന്ന ഭാരതത്തിന്റെ അവസ്ഥയെന്താകും.
സോണിയ ഗാന്ധിയോട് വളരെ അധികം ആദരവോടുകൂടി ഞാന്‍ ഒരു കാര്യം പറയട്ടെ എന്തിനാണ് ഈ ചെറുക്കനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത്. ഈ വിവരമില്ലാത്ത ഹിന്ദി സംസാരിക്കാന്‍ അറിയാത്ത പക്വത ആകാത്ത ചെറുക്കനും അമ്മയും ചേര്‍ന്ന് പത്തുവര്‍ഷം ഭാരതത്തിലുണ്ടായിരുന്നതെല്ലാം കട്ടുമുടിച്ചു. ഇനി അവശേഷിക്കുന്നതുകൂടി കൈക്കലാക്കാന്‍ നോക്കുവാണോ? ആദ്യം ഭാരതം എന്താണെന്ന് പഠിക്കാന്‍ മകനോട് പറയൂ. അമേരിക്കയില്‍ പോയിരുന്നു ഇന്ത്യ എന്താണ് എന്ന് നോക്കി പഠിക്കുകയല്ല.
പ്രദീപ് കോടക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: