കൊല്ലം: ശാസ്താംകോട്ട തടാകത്തില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണം നടത്തുന്നതിന് അനുവാദം നല്കാന് കഴിയില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസായ ശാസ്താംകോട്ട ശുദ്ധജല തടാകത്തില്‍നിന്നാണ് കൊല്ലം കോര്‍പ്പറേഷനിലേക്കും മൂന്ന് ഗ്രാമപഞ്ചായത്തുകളിലേക്കും വെള്ളം ലഭ്യമാക്കുന്നത്. പ്രതിദിനം ഏകദേശം 35 മില്യന്‍ ലിറ്റര്‍ വെള്ളമാണ് ഇതിനായി എടുക്കുന്നത്. ബലിതര്‍പ്പണം നടത്തുന്നതുവഴി തടാകം മലിനമാകാന്‍ സാധ്യതയുണ്ട്. ശാസ്താംകോട്ട തടാകവും പരിസരപ്രദേശങ്ങളും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് നിയമസഭാ സമിതി നിര്‍ദേശിച്ചിട്ടുള്ളതു കൂടി കണക്കിലെടുത്താണ് ബലിതര്‍പ്പണത്തിന് അനുവാദം നല്‍കാത്തതെന്ന് കളക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: