കൊല്ലം: ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ കൊല്ലം കോര്പ്പറേഷന് വികസ വിരുദ്ധരുടെയും അഴിമതിക്കാരുടെയും കോട്ടയായെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.സുനില്‍ പറഞ്ഞു.
വികസനവിരുദ്ധരെ പുറത്താക്കൂ അഴിമതിക്കാരെ പുറത്താക്കൂ, കൊല്ലം നഗരത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊല്ലം കോര്പ്പറേഷന് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒട്ടേറെ വികസനത്തിന് സാധ്യതയുളള നഗരത്തെ പിന്നോട്ട് നയിക്കുകയാണ് ഭരണപ്രതിപക്ഷങ്ങള്‍ ചെയ്തത്. വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ആളുകള്‍ക്ക് മതിയായ പ്രതിഫലം നല്‍കുന്നില്ല. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്ന കോര്പ്പറേഷന് മേയറുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ബിജെപിയുടെ ഒരു കൗണ്‍സിലര്‍ പോലും ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലം നഗരത്തെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് വികസനകാര്യങ്ങളില്‍ ബിജെപി കൈക്കൊള്ളു ന്ന നിഷ്പക്ഷ മായ നിലപാടാണ് വ്യക്തമാക്കുന്നത്. കൊല്ലം നഗരത്തെ രക്ഷിക്കാന്‍ ബിജെപിക്കെ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇരവിപുരം നിയോജകമണ്ഡലം പ്രസിഡന്റ് എസ്.മനോജ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ എസ്.ദിനേശ് കുമാര്‍, മാമ്പുഴ ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി സുജിത് സുകുമാരന്‍, കൊല്ലം മണ്ഡലം പ്രസിഡന്റ് അഡ്വ.വി.വിനോദ് എന്നിവര്‍ സംസാരിച്ചു. ചിന്നക്കട റസ്റ്റ് ഹൗസില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് നേതാക്കളായ ഭരണിക്കാവ് രാജന്, എം.എസ്.ലാല്‍, തെക്കടം ഹരീഷ്, വി.അജയന്, അപ്പുക്കുട്ട കുറുപ്പ്, ഐ.എസ്.ലക്ഷ്മി, അഡ്വ.ആര്.എസ്.പ്രശാന്ത്, അഡ്വ.വേണു, അഡ്വ.കൈലാസ്, എസ്.അര്ജ്ജുനന്, കെ. നരേന്ദ്രന്, എ.കെ.വിക്രമന്, കുരീപ്പുഴ സദാശിവന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: