ചേര്‍ത്തല: സിപിഐ പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി മരങ്ങള്‍ മുറിച്ച് വിറ്റ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. തണ്ണീര്‍മുക്കം പഞ്ചായത്ത് ഇരുപത്തിമൂന്നാം വാര്‍ഡില്‍ വാരനാട് മാക്ഡവല്‍ കമ്പനിക്ക് സമീപത്തെ പതിനായിരക്കണക്കിന് രൂപ വിലയുള്ള മരങ്ങള്‍ മുറിച്ചു വില്‍ക്കുന്നതായാണ് പരാതി. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയുള്ള ദിവസങ്ങളിലാണ് മരങ്ങള്‍ മുറിച്ച് വില്‍പ്പന നടത്തുന്നത്. ഇതിനെതിരെ പ്രദേശവാസികള്‍ സംഘടിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. പ്രസിഡന്റ് ധനഞ്ജയന് അധ്യക്ഷത വഹിച്ചു. നന്ദുജി, സി. സിദ്ധാര്ത്ഥന് വാരനാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: