ആലപ്പുഴ: നഗരസഭയില്‍ കെട്ടിനിര്‍മ്മാണ അപേക്ഷകള്‍ക്ക് അനുവാദം നല്കുന്ന ഇ- ഫയലിങ് സംവിധാനത്തിന്റെ കാലതാമസത്തിനെതിരെ നിരവധി പരാതികള്‍ വ്യാപകം. നിരവധി സമരപരിപാടികള്‍ നടത്തിയിട്ടും ബന്ധപ്പെട്ട് ഭരണ- ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ല. 52 വാര്‍ഡുകളിലെ പ്ലാനുകള്‍ പരിശോധിക്കാന്‍ 7 ബില്‍ഡിങ് ഇന്‍സ്പെക്ടര്‍മാര്‍ വേണ്ട സ്ഥാനത്ത് രണ്ട് ഉദ്യോഗസ്ഥരും ഒരു കമ്പ്യൂട്ടറുമാണ് നിലവിലുള്ളത്. കൂടാതെ നഗരസഭയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇ- ടെണ്ടറും കൈകാര്യം ചെയ്യുന്നത് ഈ ഉദ്യോഗസ്ഥരാണ്.
ആലപ്പുഴയിലേക്ക് സ്ഥലം മാറ്റം ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരോട് ബന്ധപ്പെട്ടവര്‍ ലക്ഷങ്ങള്‍ കോഴ ആവശ്യപ്പെടുന്നതായാണ് വിവരം. അതിനാല്‍ ആലപ്പുഴയിലേക്ക് വരാന്‍ ഉദ്യോഗസ്ഥര്‍ തയ്യറാകുന്നില്ല. ഈ സാഹചര്യത്തില്‍ ലൈസന്‍സ്ഡ് എഞ്ചിനീയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് അമ്പലപ്പുഴ താലൂ ക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ സെക്രട്ടറി എ.കെ. മന്ചുമോന്, എന്‍.ടി. മൈക്കിള്‍, ആര്. രാജേന്ദ്രകുമാര്‍, സിനി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: