ആലപ്പുഴ: ജെഎസ്എസ് നേതാവ് കെ.ആര്. ഗൗരിയമ്മയുടെ പിറന്നാള്‍ ആഘോഷത്തിന് ഭക്ഷണവിഭവങ്ങള്‍ പാചകം ചെയ്തുകൊണ്ടുവന്ന ചെമ്പുപാത്രങ്ങള്‍ മോഷണം പോയതായി പരാതി. സൗത്ത് പോലീസ് കേസെടുത്തു. ഇറച്ചി, മത്സ്യവിഭവങ്ങള്‍ എത്തിച്ച രണ്ടു ചെമ്പുപാത്രങ്ങളാണ് മോഷണം പോയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചില നേതാക്കള്‍ 7,000 രൂപയ്ക്ക് മറിച്ചുവിറ്റതാണെന്ന് ബോദ്ധ്യപ്പെട്ടതായി ആരോപണമുണ്ട്. സൗത്ത് പോലീസ് കേസെടുത്തെങ്കിലും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: