ചേര്‍ത്തല: കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തില്‍ നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര ഗണപതി സത്രത്തിന്റെ മുന്നോടിയായി അഞ്ചു ലക്ഷം ദീപങ്ങള്‍ തെളിച്ചു. ഓരോ വീട്ടിലും ഇരുപത്തിയഞ്ചിലധികം ദീപങ്ങല്‍ തെളിച്ച് കടക്കരപ്പള്ളി ഗ്രാമം പങ്കാളികളായി. വീടുകള്‍ക്ക് പുറമേ എസ്എന്‍ഡിപി, എന്‍എസ്എസ്, ധീവരസഭ, കെപിഎംഎസ് തുടങ്ങിയ സാമുദായിക സംഘടനകളും, പരിസര പ്രദേശങ്ങളിലുള്ള ക്ഷേത്രങ്ങളും, കടകളും, ഓട്ടോ സ്റ്റാന്‍ഡുകളും, സ്കൂളുകളും ചടങ്ങില്‍ പങ്കാളികളായി. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി ക്ഷേത്രാങ്കണത്തില്‍ ആദ്യ ദീപം തെളിച്ചു. ചടങ്ങില്‍ സര്‍ത നിര്‍വഹണ സമിതി ചെയര്മാന് കെ.ആര്. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വനിതാ കമ്മീഷന് അംഗം ഡോ.ജെ. പ്രമീളാദേവി സത്രസന്ദേശം നല്കി. എ.ആര്. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: