മുഹമ്മ: തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകള്‍ വൈകിട്ട് 3.30 ഓടെ തൊഴില്‍ മതിയാക്കി സിപിഎമ്മിന്റെ ജനകീയ പ്രതിരോധ സമരത്തിന് പോയത് വിവാദമായി. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനോടുള്ള ആദര സൂചകമായി കൂടുതല്‍ സമയം ജോലി ചെയ്തും അവധി ദിനത്തില്‍ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിച്ചും മാതൃക കാട്ടിയ മാരാരിക്കുളത്തിന്റെ മണ്ണിലാണ് സി പി എമ്മിന്റെ കര്‍ശന നിര്‍ദേശത്തില്‍ പണിമതിയാക്കിയത്. പകര്‍ച്ച വ്യാധി ഭീഷണിയുള്ള ആര്യാട്,മണ്ണഞ്ചേരി പഞ്ചായത്തിലെ വിവിധ വാര്ഡുകളില്ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ഇന്നലെ 3.30 ഓടെ തൊഴില്‍ മതിയാക്കി കൊടിയുമായിറങ്ങിയത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് തൊഴിലുറപ്പ് ജോലിയുടെ സമയക്രമം. എന്നാല്‍ 100 കണക്കിന് സ്ത്രീകളാണ് ജോലി തീരുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പുതന്നെ സി പി എമ്മിന്റെ സമരത്തില്‍ പങ്കാളികളായത്. അതെ സമയം ജോലിയുടെ പ്രാധാന്യം മനസിലാക്കി ഒരു വിഭാഗം തൊഴിലാളികള്‍ പണി തുടരുകയും ചെയ്തു. സി പി എമ്മിന്റെ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാന്‍ കൂട്ടമായി തൊഴിലാളികള്‍ പോയത് വിവാദമായതോടെ സൂപ്പര്‍വൈസര്‍മാരോട് വിശദീകരണം ആരായുമെന്ന് ആര്യാട് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ സനല്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: