മാവേലിക്കര: കുടുംബത്തിന്റെ പരദേവതകൂടിയായ ചെട്ടികുളങ്ങര ദേവിയുടെ കൃപാകടാക്ഷമാണ് അടുത്ത ഒരു വര്‍ഷത്തേക്ക് പാദപൂജ ചെയ്യാനുള്ള നിയോഗം ലഭിച്ചതെന്ന് നിയുക്ത മേല്‍ശാന്തി ജി.വാമനന് നമ്പൂതിരി. മേല്‍ശാന്തിയായി നറുക്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ പൂജ ചെയ്തിട്ടുള്ള പൂര്‍വ്വികരുടെ സുകൃത പുണ്യവും തന്റെ നിയോഗത്തിന് അനുഗ്രഹമായി. നറുക്കെടുപ്പിന് മുന്‍പ് ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍, മനസ്സില്‍ അമ്മയുടെ രൂപം നിറഞ്ഞിരുന്നു. പൂജിക്കാന്‍ അവസരം ലഭിക്കുമെന്ന് ആരോ പറയുമ്പോലെ അനുഭവപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ചെട്ടികുളങ്ങര ദേവീക്ഷേത്ര അവകാശികളായ പതിമൂന്നു കരകള്ക്കുള്ളില് നിന്നുള്ള ആദ്യ പുറപ്പെടാ മേല്‍ശാന്തിയാണ് ജി.വാമനന് നമ്പൂതിരി. ക്ഷേത്രത്തിലെ പത്താമത് കരയായ മറ്റംവടക്ക് കരയിലാണ് വാമനന് നമ്പൂതിരി താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: