തുറവൂര്‍: ആലുവ അദ്വൈതാശ്രമ ജന്മശതാബ്ദി ആഘോഷ സമാപനത്തോടനുബന്ധിച്ച് ആശ്രമത്തിലെ ധ്യാന മന്ദിരത്തില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള പഞ്ചലോഹ വിഗ്രഹവുമായി ശിവഗിരിയില്‍ നിന്നെത്തുന്ന ഘോഷയാത്രയ്ക്ക് ചേര്‍ത്തല എക്സ്റേ കവലയില്‍ സ്വീകരണം നല്‍കും. വിവിധ ശ്രീനാരണ പ്രസ്ഥാനങ്ങള്‍ ക്ഷേത്ര ഭാരവാഹികള്‍,ഗുരുധര്‍മ്മപ്രചരണസഭ, ശ്രീനാരായണ ധര്‍മ്മവേദി എസ്.എച്ച്ജി ഭാരവാഹികള്‍ എന്നിവ സംയുക്തമായാണ് സ്വീകരണമൊരുക്കുന്നതെന്ന് ഭാരവാഹികള്‍ അിറയിച്ചു. ധ്യാനമന്ദിരം 17ന് ഉച്ചകഴിഞ്ഞ് രണ്ടിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: