എടത്വ: കേരള മണ്ണാന്‍ സഭ ജില്ലാ പ്രവര്‍ത്തക യോഗം തലവടിയില്‍ നടന്നു. ജില്ലാ പ്രസിഡന്റ് എ. ബാലന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡോ. പി. രാജേന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു. പൂട്ടിക്കിടക്കുന്ന പട്ടികജാതി സര്‍വീസ് സഹകരണ സംഘങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കുക, ജില്ലയില്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചു മിച്ചഭൂമി കണ്ടെത്തി അവ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അര്‍ഹരായവര്‍ക്കു നല്‍കുക, ഒരു വര്‍ഷത്തില്‍ ഏറെയായി തകര്‍ന്നു കിടക്കുന്ന തിരുവല്ല – അമ്പലപ്പുഴ റോഡും എടത്വ – വീയപുരം റോഡും ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. സെക്രട്ടറി ജെ. സുനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. വിദ്യാധരന്, കെ.എന്‍. അജിത്ത്, ശ്രീകുമാര്‍ കാവാലം, വി.പി. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: