മുഹമ്മ: ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനം കാത്ത മുഹമ്മയുടെ സുവര്‍ണ താരങ്ങള്‍ക്ക് ജന്മനാട് ഊഷ്മള വരവേല്‍പ്പ് നല്കി. മുഹമ്മപഞ്ചായത്തിന്റെയും എബി വിലാസം ഹയര്‍സെക്കണ്ടറി സ്കൂളിന്റെയും നേതൃത്വത്തിലാണ് പ്രതിഭകള്‍ക്ക് സ്വീകരണം സംഘടിപ്പിച്ചത്. സ്വര്‍ണം കരസ്ഥമാക്കിയ അശ്വതി,വെള്ളിയും വെങ്കലവും നേടിയ ശ്രീക്കുട്ടി,പരിശീലകന് സവിനയന്‍ ദേശീയ യൂത്ത് മീറ്റില്‍ ട്രിപ്പിള്‍ ജമ്പില്‍ വെള്ളിമെഡല്‍ നേടിയ ബോബിസാബു,രാഷ്ട്രപതിയുടെ ആദരവ് ഏറ്റുവാങ്ങിയ യുവശാസ്ത്രജ്ഞന് ഋഷികേശ് എന്നിവര്‍ക്കാണ് നാട് വരവേല്‍പ്പ് നല്‍കിയത്.
മുഹമ്മ സ്റ്റാന്റില്‍ നിന്നും ബാന്റ്-ചെണ്ടമേളം എന്നിവയുടെ അകമ്പടിയില്‍ ഘോഷയാത്രയോടെയാണ് താരങ്ങളെ മുഹമ്മ ഗൗരീനന്ദനം ഓഡിറ്റോറിയത്തില്‍ എത്തിച്ചത്. സമ്മേളനം ഡോ:തോമസ് ഐസക് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പി തിലോത്തമന് എം എല്‍ എ അധ്യക്ഷതവഹിച്ചു. പഞ്ചായത്തിന്റെയും വിവിധ സ്കൂളുകളുടെയും ഉപഹാരങ്ങളും പ്രതിഭകള്‍ക്ക് സമ്മാനിച്ചു. കെ എന്‍ ബാഹുലേയന്,മായാമജു,ഷീലാഉദയന്,എല്‍ പത്മിനി,എസ് റ്റി റെജി,കലവൂര്‍ എന്‍ ഗോപിനാഥ്,അഡ്വ: കെ കെ മംഗളാനന്ദന്‍,എം എം ഇഗ്നേഷ്യസ്, കെ എസ് ലാലിച്ചന്‍,എന്‍ ടി റെജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: