പാലക്കാട്: ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് ചാമ്പ്യന്മാരായ കേരളാ ടീമംഗങ്ങള്‍ക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.
ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ടി.എന്‍. കണ്ടമുത്തന്‍, സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി എം. രാമചന്ദ്രന്‍, ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് സി. ഹരിദാസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.ആര്‍. അജയന്‍, സെക്രട്ടറി എം. മധുസൂദനന്‍, ജില്ലാ റോളര്‍ സ്‌കേറ്റിംങ് അസോസിയേഷന്‍ പ്രസിഡന്റ് സൈനുലബ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















