കൂത്താട്ടുകുളം: ഇലഞ്ഞിയില്‍ ക്ഷേത്രത്തിന് സമീപത്തെ മണ്‍പുറ്റില്‍നിന്ന് പുരാതന വിഗ്രഹം കണ്ടെടുത്തു. ഇലഞ്ഞി പെരുമ്പടവം പഴന്തുരുത്ത് മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള മണ്പുറ്റിലാണ് പുരാതന വിഗ്രഹം പ്രത്യക്ഷമായത്. പീഠത്തോടുകൂടി രണ്ടരയടിയോളം ഉയരത്തിലുള്ള വിഗ്രഹം ദേവവിഗ്രഹമാണ്. ക്ഷേത്രദര്‍ശനത്തിനും ഔഷധക്കഞ്ഞി സേവയ്ക്കുമായെത്തിയ സമീപവാസിയായ സ്ത്രീയാണ് വിഗ്രഹം കണ്ടതായി ആദ്യം അറിയിച്ചത്. മഴയില്‍ മണ്‍പുറ്റ് തകര്‍ന്നുവീണപ്പോഴാണ് വിഗ്രഹം ദൃശ്യമായതെന്ന് കരുതുന്നു. നൂറ്റാണ്ടുകളുടെ പഴക്കവും നിത്യാരാധനാ സമ്പ്രദായവും ഉണ്ടായിരുന്ന ദേവ ചൈതന്യം നിറഞ്ഞ വിഗ്രഹമാണെന്ന് ക്ഷേത്രം മേല്‍ശാന്തി കോവാട്ട് ഇല്ലത്ത് ജയകൃഷ്ണന് നമ്പൂതിരി പറഞ്ഞു. സമീപ പ്രദേശങ്ങളില്‍ നിന്നും വിഗ്രഹദര്ശനത്തിനുള്ള വന്തിരക്കിലാണ് ക്ഷേത്രവും പരിസരവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: