ചങ്ങനാശ്ശേരി: കേബിള്‍ ഇടുന്നതിന് റോഡ് കുഴിക്കുകയും വെട്ടിപ്പൊളിക്കുകയും ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. പുതുതായി ടാര്‍ ചെയ്ത റോഡുപോലും വലിയ നാശനഷ്ടങ്ങള്‍ വരുത്തുന്ന തരത്തിലാണ് കുഴിക്കുന്നത്. റോഡിലുളള ജലവിതരണ കുഴലുകള്‍ പോട്ടി ശുദ്ധജലവിതരണം തകരാറിലാവുകയും ആയിരക്കണക്കിന് ലിറ്റര്‍ ജലം ഓരോ പൈപ്പ് പൊട്ടലിലൂടെ നഷ്ടമാവുകയും ചെയ്യുന്നു. ഇത് മൂലം ജലവിതരണം എല്ലായിടത്തും എത്തിക്കാന്‍ കഴിയാതാവുകയും ഉപഭോക്താക്കളായ വീട്ടുകാര്‍ക്ക് ആവശ്യത്തിനു വെള്ളം ലഭിക്കാത്ത അവസ്ഥയിലുമാണ്. പൊതുമരാമത്തിന്റെയും വാട്ടര്‍ അതോറിട്ടിയുടെയും നേരിട്ടുള്ള മേല്നോട്ടത്തിലല്ലാതെ റോഡ് കുഴിക്കുന്നതിനും കേബിള്‍ വലിക്കുന്നതിനും അനുമതി നല്‍കരുതെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: