കറുകച്ചാല്‍ : ആധുനിക നിലവാരത്തില്‍ ടാറിംഗ് നടത്തിയ കോട്ടയം കോഴഞ്ചേരി റൂട്ടില്‍ ബസുകളുടെ മത്സര ഓട്ടം അപകടത്തിന് വഴിയാകുന്നു. ബസുകള്‍ സമയക്ലിപ്തത പാലിക്കാതെയാണ് സര്‍വ്വീസ് നടത്തുന്നത്.
കറുകച്ചാല്‍ സ്റ്റാന്‍ഡില്‍ നിന്ന് പിന്നാലെ വരുന്ന ബസിനെ കണ്ടാല്‍ മാത്രമേ ആദ്യം വരുന്ന ബസുകള്‍ പുറപ്പെടു. പിന്നിട് ഇവ രണ്ടുംകൂടി മത്സര ഓട്ടമാണ.് കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിച്ചതുമുതല്‍ മത്സര ഓട്ടം തന്നെയാണ്. നിരവധി അപകടങ്ങളാണ് ഈ റൂട്ടില്‍ നടക്കുന്നത്. ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാന്‍ അധികൃതര്‍ക്കും കഴിയുന്നില്ല. കറുകച്ചാല്‍ മുതല്‍ നെടുങ്ങാടപ്പളളി വരെ തുടരെ വളവുകളാണ് ഈ ഭാഗങ്ങളില്‍ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. പുതിയതായി റോഡിനു വീതി കൂട്ടിയെങ്കിലും വളവുകള്‍ നിവര്‍ത്തിയില്ല. കോട്ടയം കോഴഞ്ചേരി റൂട്ടികളുടെ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: